മണർകാട്​ പള്ളി നട തുറന്നു; ദർശിക്കാൻ ആയിരങ്ങൾ

കോട്ടയം: പ്രാർഥനാനിറവിൽ മണർകാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടതുറന്നു. പ്രധാന പള്ളിയുടെ മദ ്ബഹയിൽ സ്ഥാപിച്ചിരിക്കുന്ന ദൈവമാതാവിൻെറയും ഉണ്ണിയേശുവിൻെറയും ഛായാചിത്രം പൊതുദർശനത്തിനായി വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന ചരിത്രപ്രസിദ്ധമായ ചടങ്ങാണ് നടതുറക്കൽ. എട്ടുനോമ്പാചരണത്തിൻെറ ഏഴാം ദിവസമാണ് 'നടതുറക്കൽ'. ശനിയാഴ്ച രാവിലെ പ്രധാന പള്ളിയിൽ നടന്ന മൂന്നിന്മേൽ കുർബാനക്ക് കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ പ്രധാനകാർമികത്വം വഹിച്ചു. അങ്കമാലി ഭദ്രാസന പെരുമ്പാവൂർ മേഖല അധിപൻ മാത്യൂസ് മാർ അപ്രേം സഹകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന മധ്യാഹ്ന പ്രാര്‍ഥനക്കുശേഷം വിശ്വാസികളുടെ പ്രാര്‍ഥനകൾക്കിടെയായിരുന്നു നടതുറക്കൽ ചടങ്ങ്. നൂറുകണക്കിന് വിശ്വാസികളാണ് നടതുറക്കല്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയത്. നടതുറപ്പു സമയത്ത് വൻ തിരക്കാണ് പള്ളിക്കകത്തും പുറത്തും അനുഭവപ്പെട്ടത്. പെരുന്നാൾ ദിവസമായ ഞായറാഴ്ച വിതരണം ചെയ്യുന്ന പാച്ചോര്‍ നേര്‍ച്ച തയാറാക്കാനുള്ള പന്തിരുനാഴി ഘോഷയാത്ര ഉച്ചക്ക് നടന്നു. രാത്രി പ്രദക്ഷിണവും പാരമ്പര്യത്തനിമയില്‍ നടത്തുന്ന മാര്‍ഗംകളിയും പരിചമുട്ടുകളിയും നടന്നു. ഞായറാഴ്ച രാവിലെ ഒമ്പതിന് നടക്കുന്ന മൂന്നിന്മേൽ കുര്‍ബാനക്ക് മൈലാപുർ ഭദ്രാസനാധിപൻ ഐസക് മാർ ഒസ്താത്തിയോസ് മുഖ്യകാർമികത്വം വഹിക്കും. ഉച്ചക്ക് രണ്ടിന് പ്രദക്ഷിണം, ആശീര്‍വാദം എന്നിവയുണ്ടാകും മൂന്നിന് നടക്കുന്ന നേർച്ചവിളമ്പോടെ പെരുന്നാൾ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.