ക​ത്തോലിക്ക സഭയുടെ പിന്തുണ ഉറപ്പിക്കാൻ സ്​ഥാനാർഥികളുടെ നെ​ട്ടോട്ടം

കോട്ടയം: പാലായിൽ കത്തോലിക്ക സഭയുടെ പിന്തുണ ഉറപ്പിക്കാൻ സ്ഥാനാർഥികളുടെയും മുന്നണി നേതാക്കളുടെയും നെട്ടോട ്ടം. പാലാ നിയമസഭ മണ്ഡലം ഉൾപ്പെടുന്ന പാലാ-കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷന്മാരെയും മണ്ഡലത്തിെല മലയോര മേഖലയിൽ നിർണായക സ്വാധീനമുള്ള സി.എസ്.ഐ ബിഷപ്പിനെയും കാണാനാണ് തിരക്കേറെ. പാലായിലെ ഇടത്-വലത്-ബി.ജെ.പി സ്ഥാനാർഥികളും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയടക്കം നേതാക്കളും അരമനകളിെലത്തി തങ്ങളുടെ സ്ഥാനാർഥികളുടെ വിജയത്തിനായി ബിഷപ്പുമാരെ നേരിൽകണ്ട് സഹായം അഭ്യർഥിച്ചു. യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമും ജോസ് കെ. മാണിയുമാണ് അദ്യമായി പാലാ ബിഷപ്സ് ഹൗസിലെത്തി മാർ ജോസഫ് കല്ലറങ്ങാട്ടിനെ കണ്ട് വോട്ടുതേടിയത്.അന്ന് തന്നെ അവർ കാഞ്ഞിരപ്പള്ളിയിലെത്തി മാർ മാത്യു അറയ്ക്കലിനെയും കണ്ടു. പിന്നീട് സി.എസ്.െഎ ബിഷപ്സ് ഹൗസിലുമെത്തി. ഇടതു സ്ഥാനാർഥി മാണി സി. കാപ്പനും തൊട്ടുപിന്നാലെ ബിഷപ്സ് ഹൗസുകളിലെത്തി സഹായം തേടി. കാഞ്ഞിരപ്പള്ളി ബിഷപ്പിനെയും അദ്ദേഹം സന്ദർശിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള ശനിയാഴ്ച പാലായിലെത്തി ബിഷപ്പിനെ കണ്ട് എൻ. ഹരിയുടെ വിജയത്തിനായി സഹായം തേടി. എൻ. ഹരി ശനിയാഴ്ച കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷനെയും സന്ദർശിച്ചു. ബി.ജെ.പിക്കുവേണ്ടിയും നരേന്ദ്രമോദി സർക്കാറിനുവേണ്ടിയും പ്രാർഥിക്കണമെന്ന് ബിഷപ്പുമാരോട് അഭ്യർഥിെച്ചന്ന് സന്ദർശന ശേഷം ശ്രീധരൻ പിള്ള പ്രതികരിച്ചു. പാലായിൽ എൻ.എസ്.എസും നിർണായക ശക്തിയാണ്. അതിനാൽ സ്ഥാനാർഥികൾ ചങ്ങനാശ്ശേരി പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി സുകുമാരൻ നായരെയും കണ്ടു. പാലാ എൻ.എസ്.എസ് യൂനിയൻ ആസ്ഥാനത്തും സ്ഥാനാർഥികളുടെ തിരക്കാണ്. എൻ.എസ്.എസ് യു.ഡി.എഫിന് അനുകൂല നിലാപാടായിരിക്കും സ്വീകരിക്കുകയെന്ന സൂചനയാണ് പുറത്തുവരുന്നത്. ബി.ജെ.പി സ്ഥാനാർഥി എൻ. ഹരിയും എൻ.എസ്.എസ് ആസ്ഥാനത്തെത്തിയിരുന്നു. ബി.ജെ.പി സ്ഥാനാർഥി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിയെയും സന്ദർശിച്ച് വോട്ടുതേടി. സി.എ.എം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.