ഓണം പ്രത്യേക പൂജ; ശബരിമല നട നാളെ തുറക്കും

ശബരിമല: ഓണനാളുകളിൽ പ്രത്യേക പൂജകൾക്കായി ശബരിമല നട തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ ് മോഹനരുടെ മുഖ്യകാർമികത്വത്തില്‍ മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. അന്ന് പൂജകള്‍ ഉണ്ടാകില്ല. ഉത്രാടദിനമായ 10ന് പുലര്‍ച്ച അഞ്ചിന് മേല്‍ശാന്തി ക്ഷേത്രനട തുറക്കും. തുടര്‍ന്ന് നിർമാല്യവും നെയ്യഭിഷേകവും നടക്കും. തിരുവോണ ദിനത്തിലും പതിവ് പൂജകൾ നടക്കും. അന്ന് ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് ദേവസ്വം ബോർഡിൻെറ ആഭിമുഖ്യത്തിൽ ഓണസദ്യ നൽകും. 13ന് രാത്രി 10ന് ഹരിവരാസനം പാടി നട അടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.