പത്തനംതിട്ട ലൈവ്​-2

മഞ്ഞു പുതച്ച് ഗവി ചിറ്റാർ: കോടമഞ്ഞിൽ കുളിരണിഞ്ഞു നിൽക്കുകയാണ് ഗവി. മഴക്കുളിര് നുകരാനും മഞ്ഞണിഞ്ഞ മലനിരകൾ കാണാനും ഓണത്തിന് ഗവിയിലേക്ക് എത്തിയാൽ മതി. ആങ്ങമൂഴി-മൂഴിയാർ വഴി ദിവസേന നിരവധി സഞ്ചാരികളാണ് ഗവിയിലേക്ക് എത്തുന്നത്. ജില്ലയുടെ കിഴക്കേ മലനിരകളാണ് ഗവി. ആങ്ങമൂഴിയിൽ വനം വകുപ്പിൻെറ കിളിയെറിഞ്ഞാംകല്ല് ചെക്ക്പോസ്റ്റ് വഴിയാണ് ഗവിയാത്ര ആരംഭിക്കുന്നത്. ഓൺലൈൻ വഴി ബുക്ക് ചെയ്ത് എത്തുന്ന സഞ്ചാരികൾ ആങ്ങമൂഴി ഗൂഡ്രിക്കൽ റേഞ്ച് ഓഫിസിൽനിന്ന് വനം വകുപ്പ് നൽകുന്ന പാസ് വാങ്ങിയാണ് യാത്ര ആരംഭിേക്കണ്ടത്. രാവിലെ 11 വരെയാണ് ആങ്ങമൂഴിയിൽനിന്ന് സഞ്ചാരികളെ കടത്തിവിടുക. ഒരാൾക്ക് 60 രൂപയാണ് നിരക്ക്. 13 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് എടുേക്കണ്ട. ഒരുദിവസം 30 വാഹനങ്ങൾ മാത്രമേ കടത്തിവിടൂ. ആദ്യം എത്തുന്ന വാഹനങ്ങളുടെ ക്രമം അനുസരിച്ചാണ് പാസ് നൽകുന്നത്. ഗവിയിലേക്കുള്ള യാത്രയിലെ ആദ്യ ആകർഷണം െകാട്ടവഞ്ചി സവാരിയാണ്. ആങ്ങമൂഴി കിളിയെറിഞ്ഞാംകല്ല് ചെക്ക്പോസ്റ്റിന് സമീപത്ത് കക്കാട്ടാറിൻെറ ഓളപ്പരപ്പിൽ കാനനഭംഗി ആസ്വദിച്ച് രണ്ട് കിലോമീറ്റർ ദൂരത്തിൽ വനത്തിലൂടെ െകാട്ടവഞ്ചി സവാരി നടത്താം. രാവിലെ ആറിന് െകാട്ടവഞ്ചി സവാരി ആരംഭിക്കും. മൂഴിയാർ, ആനത്തോട്, കക്കി ഡാമുകളാണ് ഗവി യാത്രയിലെ പ്രധാന ആകർഷണം. തുടർന്നങ്ങോട്ട് ഘോരവനത്തിലൂടെയുള്ള യാത്രയാണ്. മുന്നോട്ടു ചെല്ലുമ്പോൾ ആനത്തോട് ഡാമിലും അട്ടത്തോട് വ്യൂ പോയൻറിലുമെത്താം. തുടർന്ന് പെരിയാർ ടൈഗർ റിസർവിൻെറ ചെക്ക്പോസ്റ്റ്. ഇവിടെനിന്ന് വലതു ഭാഗത്തേക്കുള്ള റോഡിലൂടെ സഞ്ചരിച്ചാൽ ഗവി, കുള്ളാർ, മീനാർ, കൊച്ചുപമ്പ എന്നീ ഡാമുകൾ കെട്ടി സംഭരിച്ച വെള്ളം ആനത്തോട് ഡാമിലേക്കു എത്തിക്കുന്ന ടണൽ കാണാം. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ആനത്തോട് ഡാം തുറന്നുവിട്ടതാണ് പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ പാടെ മുങ്ങാൻ ഇടയാക്കിയത്. ആങ്ങമൂഴിയിൽനിന്ന് യാത്ര തിരിച്ചാൽ ഭക്ഷണം കിട്ടാനുള്ള ഏക മാർഗം പച്ചക്കാനത്തുള്ള കെ.എസ്.ഇ.ബി കാൻറീനാണ്. ആങ്ങമൂഴിയിൽനിന്ന് പച്ചക്കാനെത്തത്താൻ കുറഞ്ഞത് അഞ്ച് മണിക്കൂറെടുക്കും. ഇതിനു സമീപത്തുതന്നെയാണ് കൊച്ചുപമ്പ ഇക്കോ ടൂറിസം. ഇവിടെ സഞ്ചാരികൾക്കു മിതമായ നിരക്കിൽ ബോട്ടിങ്ങിന് സൗകര്യവും കാൻറീനുമുണ്ട്. ഇവിടെനിന്ന് എട്ട് കിലോമീറ്റർ സഞ്ചരിച്ചുവേണം ഗവി ഇക്കോ ടൂറിസം പദ്ധതി പ്രദേശത്ത് എത്താൻ. അവിടെ ഒരു ഹോട്ടൽ മാത്രമാണുള്ളത്. പിന്നീട് ഭക്ഷണം ലഭിക്കണമെങ്കിൽ 25 കിലോമീറ്ററോളം അകലെ വണ്ടിെപ്പരിയാറിലെത്തണം. വണ്ടിെപ്പരിയാർ വഴി എത്തുന്ന സഞ്ചാരികൾക്കായി വനം വകുപ്പ് ടൂർ പാക്കേജുകൾ തയാറാക്കിയിട്ടുണ്ട്. ഇൗ പാക്കേജിൽ ഏതെങ്കിലും ഒന്ന് തെരെഞ്ഞടുക്കുന്നവരെ മാത്രേമ വണ്ടിപ്പെരിയാറ്റിൽനിന്ന് ഗവിയിലേക്ക് കടത്തിവിടൂ. പൂന്തോട്ടത്തിലെ ഉല്ലാസം, ബോട്ടിങ്, ട്രക്കിങ്, താമസസൗകര്യം, ഭക്ഷണം എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ടൂർ പാക്കേജുകൾ. ടൂർ ഗൈഡുകളുടെ സഹായവും ലഭിക്കും. ഒരുദിവസത്തെ പകൽ സന്ദർശനം ഉദ്ദേശിക്കുന്നവർക്ക് രാവിലെ ആറുമുതൽ വൈകീട്ട് 4.30വരെ ഗവിയിൽ ചെലവഴിക്കാം. ഗവി ഡാമിൽ ബോട്ടിങ്, വെള്ളച്ചാട്ടം, കെ.എഫ്.ഡി.സി ഏലത്തോട്ടവും ഫാക്ടറിയും സന്ദർശനം, ട്രക്കിങ്, അനിമൽ മ്യൂസിയം എന്നിവയെല്ലാം ചേർത്ത് 1659 രൂപയാണ് ഒരാൾക്ക് ചെലവാകുക. ആറു മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് ഹാഫ് ടിക്കറ്റും ആറു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഫ്രീ പാസുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പാക്കേജുകൾക്കായി കുമളിക്കടുത്ത് വണ്ടിപ്പെരിയാർ വള്ളക്കടവിലെ കെ.എഫ്.ഡി.സി ഓഫിസിലാണ് ബന്ധപ്പെടേണ്ടത്. വള്ളക്കടവിൽനിന്ന് ഗവി വരെയെത്താൻ ഏകദേശം 20 കിലോമീറ്റർ ദൂരമെയുള്ളൂ. രാത്രി താമസം ആഗ്രഹിക്കുന്നവർക്ക് ഒരുദിവസം ഉച്ചക്ക് രണ്ട് മുതൽ പിറ്റേന്ന് രണ്ടുവരെ ഗവിയിൽ തങ്ങാനുള്ള പാക്കേജുമുണ്ട്. രാവിലെ വനത്തിലൂടെ വാഹന സവാരിക്കും അവസരം കിട്ടും. രാത്രി താമസത്തിന് രണ്ടുതരം സൗകര്യങ്ങളാണ് വനം വികസന കോർപറേഷൻ ഒരുക്കിയിട്ടുള്ളത്. ഒരാൾക്ക് 3330 രൂപയുടെ പാക്കേജിൽ ഗ്രീൻ മാൻഷൻ റൂം ലഭിക്കും. 3895 രൂപയുടെ പാക്കേജിൽ സ്വിസ് കോട്ടേജ് ടൻെറ് ലഭിക്കും. www.kfdcecotourism.com, kfdcgevitourismgreenmansoon.net എന്നീ വെബ് സൈറ്റുകൾ വഴി ഓൺലൈൻ ബുക്കിങ്ങും നടത്താം. മാനേജറുമായി ബന്ധെപ്പട്ടാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. ഫോൺ: 8289821305. പാക്കേജുകളിൽപെടാതെ എത്തുന്നവർക്ക് ഗവിയിൽ താമസത്തിന് കെ.എസ്.ഇ.ബിയുടെ ക്വാർട്ടേഴ്സ് ലഭിക്കും. ഇവർക്ക് പത്തനംതിട്ട ആങ്ങമൂഴിവഴി മാത്രമാണ് പ്രവേശനം. കെ.എസ്.ഇ.ബിയുടെ തിരുവനന്തപുരം പട്ടത്തുള്ള വൈദ്യുതി ഭവനിൽ ജീവനക്കാരുടെ പേരിൽ ബുക്ക് ചെയ്യണം. ജീവനക്കാർക്ക് ഒരു െബഡിന് 15 രൂപയേ ഈടാക്കൂ. ജീവനക്കാരുടെ പേരിൽ ബുക്ക് ചെയ്തിട്ട് മറ്റുള്ളവരാണ് താമസിക്കുന്നതെങ്കിൽ 300 രൂപ അടക്കണം. സീതത്തോട്ടിൽ രണ്ടും മൂഴിയാറിൽ ഒന്നും കൊച്ചുപമ്പയിൽ രണ്ടും ഐ.ബി (ഇൻസ്പെക്ഷൻ ബംഗ്ലാവ്)കളുമുണ്ട്. പത്തനംതിട്ട, കുമളി ഡിപ്പോകളിൽനിന്ന് ഗവിവഴി കെ.എസ്.ആർ.ടി.സി ബസുകൾ രാവിലെ ആറിന് പുറെപ്പടും. പ്രധാന സ്ഥലങ്ങളെല്ലാം കാണാനുള്ള അവസരം ബസ് ജീവനക്കാർ നൽകും. വള്ളക്കടവിലെ ജനകീയ ടൂറിസം പദ്ധതിയുടെ ഇക്കോ ടൂറിസം കഫറ്റേരിയയും ഗവി ടൂർ പാക്കേജ് ഒരുക്കിയിട്ടുണ്ട്. ഇതിന് ഓൺലൈൻ ബുക്കിങ് ഇല്ല. വണ്ടിപ്പെരിയാർ വഴി വള്ളക്കടവ് ജങ്ഷനിൽ എത്തി ഇക്കോ ടൂറിസത്തിൻെറ ഓഫിസിൽ നേരിട്ട് ബുക്ക് ചെയ്യാം. മാനേജറുടെ ഫോൺ: 9400376523. ഒരു രാത്രി സ്റ്റേ ചെയ്യാൻ 200 മുതൽ 1500 രൂപ വരെയാണ് നിരക്ക്. ഫാമിലി റൂമിന് 1500 രൂപയും. ഭക്ഷണം പാചകംചെയ്യാൻ സൗകര്യവുമുണ്ട്. പടങ്ങൾ PTG154 Gavi-1 PTG156 Gavi-3.jpeg ഗവി PTG155 Gavi-2.jpeg ഗവിയിലെ ബോട്ടിങ് തോപ്പിൽ രജി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.