പ്രതിച്ഛായയുടെ നിലപാട്​ പാർട്ടി നയമല്ല -ജോസ്​ കെ.മാണി

കോട്ടയം: പ്രതിച്ഛായയുടെ നിലപാട് പാർട്ടിയുടെ നയമല്ലെന്ന് ജോസ് കെ.മാണി. പ്രതിച്ഛായിലെ മുഖപ്രസംഗം ആരെയും ഉദ്ദേശിച്ചല്ല. അങ്ങനെ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ലേഖനം എഴുതിയയാളോട് വിശദീകരണം തേടും. കേരള കോൺഗ്രസിൽ ജനാധിപത്യ മാർഗത്തിലൂടെയാണ് ജോസ് ടോമിനെ സ്ഥാനാർഥിയെ തെരഞ്ഞെടുത്തത്. എടുത്ത മാർഗത്തെ അനുമോദിക്കുക മാത്രമാണ് ചെയ്തത്. ഒരു രീതിയിലും അത് ആരെയും ഉദ്ദേശിച്ചല്ല. അഭിപ്രായ വ്യത്യാസമുെണ്ടങ്കിൽ ഇപ്പോൾ വിവാദമാക്കേണ്ട. യു.ഡി.എഫ് ഐക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടും. ഒരു വിവാദത്തിലേക്കും പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.