കാറിന്​ സൈഡ്​ കൊടുക്കാത്തതി​െൻറ പേരിൽ ബസ്​ ഡ്രൈവറെ മർദിച്ചതായി പരാതി

കാറിന് സൈഡ് കൊടുക്കാത്തതിൻെറ പേരിൽ ബസ് ഡ്രൈവറെ മർദിച്ചതായി പരാതി അടിമാലി: കാറിന് കടന്നുപോകാൻ സൈഡ് കൊടുത്ത ില്ലെന്നാരോപിച്ച് കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞുനിര്‍ത്തി ഒരുസംഘം ആളുകൾ ഡ്രൈവറെ മർദിച്ചതായി പരാതി. സംഭവത്തെ തുടര്‍ന്ന് മൂന്നാര്‍ കെ.എസ്.ആ.ര്‍ടി.സി ഡിപ്പോയിലെ ജീവനക്കാരനും മുരിക്കുംതൊട്ടി സ്വദേശിയുമായ മുജീബ് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കൊച്ചി ധനുഷ്കോടി ദേശീയപാതയില്‍ വാളറക്ക് സമീപംെവച്ച് ബസ് തടഞ്ഞുനിര്‍ത്തി ഒരുപറ്റം ആളുകള്‍ ചേര്‍ന്ന് മര്‍ദിച്ചതായാണ് മുജീബിൻെറ പരാതി. കോതമംഗലത്തുനിന്ന് അടിമാലിക്ക് വരുന്നതിനിടെ മറികടന്നുപോകാന്‍ അനുവദിച്ചില്ലെന്ന പേരില്‍ കാര്‍യാത്രികരായ ചിലര്‍ വഴിയിലുടനീളം ബസിന് തടസ്സം സൃഷ്ടിച്ചതായും നേര്യമംഗലത്തുവെച്ച് ബസ് തടഞ്ഞുനിര്‍ത്തി അസഭ്യവര്‍ഷം നടത്തിയതായും മുജീബ് പറയുന്നു. തുടര്‍ന്ന് ഇവര്‍ പറഞ്ഞതിൻെറ അടിസ്ഥാനത്തില്‍ വാളറയില്‍െവച്ച് ഒരുപറ്റം ആളുകള്‍ ചേര്‍ന്ന്് ബസ് തടഞ്ഞുതന്നെ മര്‍ദിച്ചതായാണ് പരാതി. സംഭവത്തെ തുടര്‍ന്ന് മൂന്നാറിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൻെറ സര്‍വിസ് വാളറയില്‍ അവസാനിപ്പിച്ചു. വാളറയില്‍ വാഹനം തടഞ്ഞ് നിര്‍ത്തിയതിന് തൊട്ടുപിന്നാലെ കാര്‍യാത്രികരായവര്‍ സംഭവ സ്ഥലത്തെത്തി തനിക്കുനേരെ വീണ്ടും അസഭ്യവര്‍ഷം നടത്തിയതായും ചികിത്സയിൽ കഴിയുന്ന മുജീബ് പറഞ്ഞു. രാവിലെ മൂന്നാറില്‍നിന്ന് എറണാകുളത്തിനുപോയ ശേഷം തിരികെ മൂന്നാറിലേക്ക് മടങ്ങവെയാണ് ദേശീയപാതയില്‍െവച്ച് പരാതിക്കാസ്പദമായ സംഭവം നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.