സഭ അധ്യക്ഷന്മാരുടെ നീണ്ടനിര

കോട്ടയം: കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിൽ വിവിധ സഭ അധ്യക്ഷന്മാരടക്കം മെത്രാേപ്പാലീത്തമാരുടെ നീണ്ട നിര പങ് കെടുക്കും. മാര്‍ത്തോമ സഭാ തലവന്‍ ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത, ക്‌നാനായ സുറിയാനി സഭാ തലവന്‍ കുര്യാക്കോസ് മാര്‍ സെവേറിയോസ് വലിയ മെത്രാപ്പോലീത്ത, മലബാര്‍ സ്വതന്ത്ര സുറിയാനി സഭാ തലവന്‍ ബസേലിയോസ് മാര്‍ സിറിള്‍ മെത്രാപ്പോലീത്ത, കല്‍ദായ സുറിയാനി സഭാ തലവന്‍ മാര്‍ അപ്രേം മെത്രാപ്പോലീത്ത, യാക്കോബായ സഭാ മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയും കൊച്ചി ഭദ്രാസനം മെത്രാപ്പോലീത്തയുമായ ജോസഫ് മോര്‍ ഗ്രിഗോറിയോസ്, ചങ്ങനാശ്ശേരി അതിരൂപത അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, പാലാ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഷികാഗോ രൂപത അധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാവേലിക്കര രൂപത അധ്യക്ഷന്‍ ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്, ഉജ്ജെയ്ന്‍ രൂപത അധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യൻ വടക്കേല്‍, പത്തനംതിട്ട രൂപത അധ്യക്ഷന്‍ സാമുവല്‍ മാര്‍ ഐറേനിയോസ്, ഷംഷാബാദ് രൂപത അധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടിൽ, താമരശ്ശേരി രൂപത അധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയിൽ, രാമനാഥപുരം രൂപത അധ്യക്ഷന്‍ മാര്‍ പോള്‍ ആലപ്പാട്ട്, കോതമംഗലം രൂപത അധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടം, പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കൻ, മിസിസാഗ രൂപത അധ്യക്ഷന്‍ മാര്‍ ജോസ് കല്ലുവേലിൽ, ഗ്രേറ്റ്ബ്രിട്ടണ്‍ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കൽ, മൂവാറ്റുപുഴ രൂപത അധ്യക്ഷന്‍ മാര്‍ യൂഹനോന്‍ മാര്‍ തെയഡോഷ്യസ്, സാഗര്‍ രൂപത അധ്യക്ഷന്‍ മാര്‍ ജയിംസ് അത്തിക്കളം, ഇടുക്കി രൂപത അധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ എന്നിവർ പെങ്കടുക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം നിരവധി രാഷ്ട്രീയ നേതാക്കളും സംഗമത്തിനെത്തുമെന്ന് സംഘാടകർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.