കെവിൻ വധം​: പ്രതികൾ സെൻട്രൽ ജയിലിൽ

കോട്ടയം: കെവിൻ ദുരഭിമാനെക്കാലക്കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ച പ്രതികൾ പൂജപ്പുര സെൻട്രൽ ജയിലിൽ. ചൊവ്വാഴ്ചയാണ് 10 പ്രതികൾക്കു കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സി. ജയചന്ദ്രന്‍ ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. വിധിക്കുശേഷം പകർപ്പ് ലഭിക്കാൻ വൈകിയതോടെ പ്രതികളെ പൂജപ്പുരയിലേക്ക് ബുധനാഴ്ച മാറ്റാൻ തീരുമാനിക്കുകയായിരുന്നു. കോട്ടയം ജില്ല ആശുപത്രിയിൽ എത്തിച്ച് പ്രതികളുടെ വൈദ്യപരിശോധനയും നടത്തിയിരുന്നു. രാവിലെ എട്ടോടെ കനത്ത സുരക്ഷയിലാണ് പ്രതികളെ തിരുവനന്തപുരത്തേക്കു െകാണ്ടുപോയത്. പ്രഭാതഭക്ഷണത്തിനുശേഷം പൊലീസ് വാനിൽ കോട്ടയം എ.ആർ ക്യാമ്പിലെ പൊലീസുകാരുടെ അകമ്പടിയിലായിരുന്നു യാത്ര. െകാല്ലം തെന്മല ഒറ്റക്കല്‍ ശ്യാനു ഭവനില്‍ നീനു ചാക്കോയെ പ്രണയിച്ച് വിവാഹം കഴിച്ചതിൻെറ വിരോധത്തിൽ ദലിത് ക്രൈസ്തവവിഭാഗത്തിൽപെട്ട കോട്ടയം നട്ടാശേരി പ്ലാത്തറയില്‍ കെവിന്‍ ജോസഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. നീനുവിൻെറ സഹോദരനടക്കം 10 പ്രതികളെയാണ് കോടതി ഇരട്ടജീവപര്യന്തം വധശിക്ഷക്ക് വിധിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.