കുറവിലങ്ങാട് നസ്രാണി മഹാസംഗമം ഒന്നിന്

കോട്ടയം: മാര്‍ത്തോമ പാരമ്പര്യം പേറുന്ന വിശ്വാസസമൂഹം ഒത്തുചേരുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിൻെറ ഒരുക് കം അവസാനഘട്ടത്തിൽ. സീറോ മലബാര്‍ സഭയിലെ ഏക മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയമായ കുറവിലങ്ങാട് മർത്തമറിയം ആർച്ച്ഡീക്കൻ തീർഥാടനപള്ളി ആതിഥ്യമരുളുന്ന സംഗമം സെപ്റ്റംബര്‍ ഒന്നിന് ഉച്ചക്ക് 1.30നാണ് സീറോ മലബാര്‍ സഭ തലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കർദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ഓര്‍ത്തഡോക്‌സ് സഭ തലവന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും. സീറോ മലങ്കര സഭ തലവന്‍ കർദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ മുഖ്യപ്രഭാഷണം നടത്തും. 15000ത്തിലേറെ പ്രതിനിധികള്‍ പങ്കെടുക്കും. മുത്തിയമ്മ ഫെലോഷിപ് ഓഫ് നസ്രാണീസ് അംഗത്വവിതരണം പാലാ രൂപത വികാരി ജനറാള്‍ മോണ്‍. എബ്രഹാം കൊല്ലിത്താനത്തുമലയിലിന് ആദ്യ അംഗത്വം നൽകി സീറോ മലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ ഉദ്ഘാടനം ചെയ്യും. ദേവമാത കോളജ് സ്വാശ്രയവിഭാഗം കെട്ടിടത്തിൻെറ നാമകരണം മാര്‍ ജോസഫ് പള്ളിക്കാപറമ്പിലും മെമേൻറാ വിതരണോദ്ഘാടനം മോണ്‍.പോള്‍ പള്ളത്തും നസ്രാണി മഹാസംഗമ സ്മാരക അഷ്ടഭവന പദ്ധതി സമര്‍പ്പണം ജോസ് കെ. മാണി എം.പിയും നിര്‍വഹിക്കും. കൂനന്‍കുരിശുവരെ ഒരു സഭയായി വളര്‍ന്ന് പിന്നീട് വിവിധ വിഭാഗങ്ങളായി മാറിയ സഭകളുടെ തലവന്മാര്‍ സഭാ ഭരണത്തിനു നേതൃത്വം നല്‍കിയ കുറവിലങ്ങാട്ടെ വേദിയിലെത്തുന്നുവെന്നതാണ് സംഗമത്തിൻെറ പ്രധാന പ്രത്യേകത. ഒന്നിന് രാവിലെ ദേവമാത കോളജ് ഇ-ലേണിങ് സൻെററില്‍ അന്താരാഷ്ട്ര മരിയന്‍ സിമ്പോസിയം പാലാ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. സംഗമത്തിൻെറ ആദ്യഘട്ടമായി ആരംഭിച്ച മരിയന്‍ കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച സമാപിക്കും. ഓര്‍ത്തഡോക്‌സ് സഭ കണ്ടനാട് ഭദ്രാസനം മെത്രാപ്പോലീത്ത തോമസ് മാര്‍ അത്തനേഷ്യസ് സമാപനസന്ദേശം നല്‍കും. പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി, കുടുംബകൂട്ടായ്മ ജനറല്‍ കണ്‍വീനര്‍ ഷാജി മങ്കുഴിക്കരി, കോർ കമ്മിറ്റി അംഗങ്ങളായ ബെന്നി കൊച്ചുകിഴക്കേടം ജിമ്മി പാലയ്ക്കല്‍, ടാന്‍സണ്‍ പൈനാപ്പിള്ളില്‍ എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പരിപാടി വിശദീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.