പാലായിൽ മത്സരിക്കാൻ ബി.ജെ.പി

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി തന്നെ മത്സരിക്കും. സീറ്റ് ഒരു കാരണവശാലും എൻ.ഡി.എ ഘടകകക്ഷികൾക്ക് വിട്ടുനൽകരുതെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാലായിൽ ശക്തമായ മത്സരം കാഴ്ചവെച്ച ജില്ല പ്രസിഡൻറ് എൻ. ഹരിയെ തന്നെ മത്സരിപ്പിക്കണമെന്നും സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ പ്രവർത്തകർ ആവശ്യപ്പെട്ടു. കോട്ടയം ജില്ല കമ്മിറ്റിയും ഇൗ നിലപാട് ആവർത്തിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഹരി 24,821 വോട്ട് നേടിയിരുന്നു. മാറിയ രാഷ്ട്രീയ സാഹചര്യവും ലോക്സഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ വോട്ട് വർധനയും പാലാ പിടിക്കാൻ സഹായകമാകുമെന്ന ആത്മവിശ്വാസവും പ്രവർത്തകർ പങ്കുവെച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥി പി.സി. തോമസ് പാലായിൽ 26,533 വോട്ട് പിടിച്ചിരുന്നു. ശക്തമായ ത്രികോണമത്സരം നടന്നാൽ 35,000-38,000 വോട്ട് നേടുന്നവർക്ക് ജയിക്കാനാകുമെന്നും അവർ പറഞ്ഞു. പാലായിൽ ആരു മത്സരിക്കണമെന്ന് ഘടകകക്ഷികളുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ശ്രീധരൻ പിള്ള അറിയിച്ചു. ആഗസ്റ്റ് 30ന് കൊച്ചിയിൽ ചേരുന്ന എൻ.ഡി.എ യോഗം അന്തിമ തീരുമാനം എടുക്കും. അതേസമയം, പാലായിൽ ബി.ജെപിക്ക് വിജയസാധ്യതയില്ലെന്ന നിലപാടിലാണ് പി.സി. ജോർജ്. പൊതുസ്വതന്ത്രനായ ക്രൈസ്തവ സ്ഥാനാർഥിക്കാണ് എൻ.ഡി.എയിൽ കൂടുതൽ സാധ്യതയെന്നും കാര്യങ്ങൾ പി.സി. തോമസിന് അനുകൂലമാണെന്നും ജോര്‍ജ് പ്രതികരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.