പാലാ: പാലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ എൻ.ഡി.എ ഘടകകക്ഷികളുമായി ആലോചിച്ച് മാത്രമേ തീരുമാനിക്കൂവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 30നോ അതിനടുത്ത ദിവസമോ സ്ഥാനാർഥിയെ പ്രഖ്യാപിക്കും. വിജയിക്കാൻ കഴിയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ന്യൂനപക്ഷ-ദലിത് വിഭാഗങ്ങളിൽനിന്ന് നിരവധിപേർ ബി.ജെ.പിയിൽ പുതുതായി അംഗത്വമെടുത്തിട്ടുണ്ട്. ബി.ജെ.പി അംഗത്വത്തിൽ എട്ട് ലക്ഷത്തിൻെറ വർധനയാണ് കേരളത്തിലുണ്ടായത്. ശബരിമല വിഷയത്തിൽ സർക്കാറിനും സി.പി.എമ്മിനും സംഭവിച്ച തെറ്റിന് നേതാക്കളുടെ മക്കളെ വിട്ട് പ്രാർഥിച്ചാൽ പരിഹാരമാകുമോ എന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.