പ്രളയ ദുരിതാശ്വാസം അർഹതപ്പെട്ടവരെ വലക്കരുത് -ഐ.എൻ.എൽ

കോട്ടയം: പ്രളയ ദുരിതാശ്വാസത്തിൻെറ അടിയന്തര സഹായധനമായ 10,000 രൂപ ലഭിക്കാൻ അർഹതപ്പെട്ടവരെ വലക്കരുതെന്ന് ഐ.എൻ.എൽ ജില്ല കമ്മിറ്റി. നാശനഷ്ടം സംഭവിച്ചവർക്കും മുൻകരുതലായി ക്യാമ്പുകളിൽ കഴിഞ്ഞവർക്കും അധികാരികളുടെ മുന്നറിയിപ്പ് ലഭിച്ച ശേഷം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിതാമസിച്ചവർക്കും ഈ ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ടെന്നിരിക്കെ, ജില്ലയിലെ പല ഗുണഭോക്താക്കളും വില്ലേജ് ഓഫിസുകളിൽ കയറിയിറങ്ങി വലയുകയാണ്. ഇക്കാര്യത്തിൽ അടിയന്തരമായി മാർഗനിർദേശങ്ങൾ ജില്ല ഭരണകൂടം നൽകണമെന്ന് ജില്ല പ്രസിഡൻറ് ഏന്തയാർ റഹ്മാൻ ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി പഴയ പള്ളിയില്‍ എട്ടുനോമ്പാചരണം കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഴയ പള്ളിയില്‍ എട്ടുനോമ്പാചരണവും കന്യക മറിയത്തിൻെറ പിറവിത്തിരുനാളും 31 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ നടക്കുമെന്ന് വികാരി വര്‍ഗീസ് പരിന്തിരിക്കല്‍, റെക്ടര്‍ ഫാ. ഇമ്മാനുവേല്‍ മങ്കന്താനം, സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ നെല്ലിയാനി, അസി. വികാരിമാരായ വര്‍ഗീസ് കാലാക്കല്‍, മാത്യു നടയ്ക്കല്‍ എന്നിവര്‍ അറിയിച്ചു. ഒന്നിന് വൈകീട്ട് 4.30ന് കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലും നാലിന് രാവിലെ 10ന് മലങ്കര റീത്തില്‍ പത്തനംതിട്ട രൂപത അധ്യക്ഷൻ ഡോ. സാമുവേല്‍ മാര്‍ ഐറിനിയോസും ഏഴിന് വൈകീട്ട് 4.30ന് സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കലും എട്ടിന് രാവിലെ പത്തിന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലും പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിക്കും. 31ന് 3.30ന് ജപമാല, നാലിന് കൊടിയേറ്റ്, നൊവേന, കുര്‍ബാന ഫാ. വര്‍ഗീസ് പരിന്തിരിക്കൽ. ഒന്നുമുതല്‍ എട്ടുവരെ ദിവസവും പുലര്‍ച്ച അഞ്ചിനും രാവിലെ 6.30നും 8.15നും10നും 12നും ഉച്ചക്ക് 2.15നും 4.30നും രാത്രി ഏഴിനും കുര്‍ബാനയും വൈകീട്ട് നാലിന് നൊവേനയും ആറിന് ജപമാല പ്രദക്ഷിണവും ഉണ്ടായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.