ജീർണിച്ച തറവാടുപോലെ പത്തനംതിട്ട മിനി സിവിൽ സ്​റ്റേഷൻ

പത്തനംതിട്ട: മിനി സിവിൽ സ്റ്റേഷൻെറ ശോച്യാവസ്ഥക്ക് പരിഹാരം ഇല്ല. 50 ഓളം സർക്കാർ ഒാഫിസുകളും കോടതികളും പ്രവർത്ത ിക്കുന്ന മിനി സിവിൽ സ്റ്റേഷൻ ജീർണിച്ച തറവാടുപോലെയായിട്ട് കാലങ്ങളായി. വ്യത്തിഹീനമായി കിടക്കുന്ന മിനി സിവിൽ സ്റ്റേഷനിലേക്ക് കാലുകുത്താൻ ജീവനക്കാർക്കും പൊതുജനങ്ങൾക്കും പേടിയാണ്. പൈപ്പുകൾ പൊട്ടി മലിനജലം ഭിത്തികളിൽകൂടി ഒഴുകുന്നു. കാലപ്പഴക്കത്താൽ കെട്ടിടത്തിൻെറ പല ഭാഗങ്ങളും തകർന്നുതുടങ്ങി. അടുത്തിടെ ചില തട്ടിക്കൂട്ട്അറ്റകുറ്റപ്പണി നടത്തിെയങ്കിലും വീണ്ടും പഴയപടിയായി. കോൺക്രീറ്റ് പാളികൾ അടർന്നുവീഴുന്നത് പതിവാണ്. രണ്ടാഴ്ച മുമ്പ് താലൂക്ക് ഒാഫിസിന് മുന്നിൽ ഇരുന്നയാൾ ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. ഏറ്റവുംതാഴത്തെ നിലയിൽ കോഴേഞ്ചരി താലൂക്ക് ഒാഫിസ് പ്രവർത്തിക്കുന്ന ഭാഗത്ത് സീലിങ്ങിലെ കോൺക്രീറ്റ് ഭാഗങ്ങൾ താെഴക്ക് അടർന്ന് വീണുകൊണ്ടിരിക്കുന്നു. ഇവിടെ അൽപനേരം നിന്നാൽ പാളികൾ തലയിൽ വീഴും. നേരത്തേ അപകട മുന്നറിയിപ്പുകൾ ഭിത്തിയിൽ പതിച്ചിരുന്നു. അഞ്ച് നിലയുള്ള കെട്ടിടത്തിലെ ടൊയ്ലറ്റുകൾ മുഴുവൻ തകർന്നു. ഇവിടെനിന്നുള്ള ദുർഗന്ധം മൂലം മൂക്കുപൊത്തിയാണ് ജീവനക്കാർ ജോലിചെയ്യുന്നത്. അടുത്ത കാലത്ത് ദുർഗന്ധം സഹിക്കവയ്യാതെ ആരോ ടൊയ്ലറ്റുകൾ പൂട്ടിയിട്ടിരുന്നു. ഒരു ശുചീകരണവും ഇവിടെ നടക്കാറില്ല. ടൊയ്െലറ്റുകളിലെ പൈപ്പുകൾ മുഴുവൻ പൊട്ടിയൊലിച്ച നിലയിലാണ്. ഇവിടെനിന്നുള്ള മാലിന്യം എല്ലാം താഴെ മധ്യഭാഗത്തായി തളംകെട്ടിക്കിടക്കുന്നു. ഇവിടെയാണ് ഉപേയാഗശൂന്യമായ വാട്ടർ ടാങ്കുകളും മറ്റ് സാമഗ്രികളും നിറച്ചിട്ടിരിക്കുന്നത്. മലിനജലം കെട്ടിക്കിടന്ന് കൊതുകുകൾ പെരുകുന്നു. ഭിത്തികൾ സ്ഥിരമായി നനഞ്ഞ് വയറിങ്ങുകളും നശിച്ചുതുടങ്ങി. മുകൾനിലകളിലെ ഓഫിസുകളുടെ വരാന്തകളിൽ പഴയ ഫയലുകളും ഉപയോഗശൂന്യമായ ഫർണിച്ചറും കൂട്ടിയിട്ടിരിക്കുന്നു. ഇവിടം എലികളുടെയും മറ്റും താവളമാണ്. പൊതുജനങ്ങൾക്ക് ഇരിക്കാൻ ഒരു സൗകര്യങ്ങളും വരാന്തകളിൽ ഇല്ല. ചില ഒാഫിസുകളുടെ മുന്നിൽ കാലൊടിഞ്ഞ െബഞ്ചുകളും നിശേഷം തകർന്ന കസേരകളും കാണാം. താലൂക്ക് വികസന സമിതിയോഗങ്ങളിൽ ഇവിടെത്ത പോരായ്മകൾ നിരന്തരം പരാതിയായി ഉയർന്നാലും ബന്ധപ്പെട്ടവർ അവഗണിക്കുന്നു. കെട്ടിടത്തിൻെറ പലഭാഗത്തും ആൽമരങ്ങൾ വളർന്ന് ഭീഷണി ഉയർത്തുന്നു. ആൽമരത്തിൻെറ വേരുകൾ ഭിത്തികളിൽ കൂടി താഴ്ന്നിറങ്ങിയ നിലയിലാണ്. താഴത്തെ നിലയിൽ കോടതികൾ പ്രവർത്തിക്കുന്നതിൻെറ പുറകിൽ മുറ്റംനിറയെ മാലിന്യം കുന്നുകൂടിക്കിടക്കുന്നു. വാഹന പാർക്കിങ്ങിന് സ്ഥലമില്ലാത്തതാണ് മറ്റൊരു പ്രധാനപ്രശ്നം. രാവിലെ ഒമ്പത് മണിയാകുേമ്പാൾ മുറ്റം വാഹനങ്ങൾ കൊണ്ട് നിറയും. പിന്നീട് എത്തുന്നവർ വലയും. വാഹന പാർക്കിങ്ങിനെ ചൊല്ലി വാക്കേറ്റങ്ങളും പതിവാണ്. പരിപാടികൾ ഇന്ന് കോന്നി അമൃത വൊക്കേഷനൽ ഹയർ െസക്കൻഡറി സ്കൂൾ: സംസ്കൃത ദിനാചരണം 9.30 ഇലന്തൂർ ഖാദി ഗ്രാമസൗഭാഗ്യ: ഓണം ഖാദിമേള 10.00 തിരുവല്ല സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസ്: ഫയൽ തീർപ്പാക്കൽ 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.