ചങ്ങനാശ്ശേരി മേഖലയിലെ റോഡുകൾ കുരുതിക്കളമാകുന്നു

ചങ്ങനാശ്ശേരി: അഞ്ചുദിവസം, മൂന്ന് മരണം. . കഴിഞ്ഞ 15ന് വൈകീട്ട് ചങ്ങനാശ്ശേരി ബൈപാസ് റോഡിൽ മോർക്കുളങ്ങരയിൽ അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറില്‍ കാറിടിച്ച് അമ്മ മരിച്ചിരുന്നു. തൊട്ടുപിന്നാലെ തെങ്ങണയില്‍ ഞായറാഴ്ച രാത്രി കാറുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ഇതിനുപിന്നാലെ ചങ്ങനാശ്ശേരി വാഴൂർ റോഡിൽ തെങ്ങണ ജങ്ഷന് സമീപം ചൊവ്വാഴ്ച വീണ്ടും അപകടമുണ്ടായി. ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ചങ്ങനാശ്ശേരിയുടെ പ്രധാന ഭാഗങ്ങളായ ബൈപാസ് റോഡ്, എ.സി റോഡ്, എം.സി റോഡ്, സെന്‍ട്രല്‍ ജങ്ഷന്‍, പാലാത്ര, മോര്‍ക്കുളങ്ങര, തെങ്ങണ എന്നിവിടങ്ങളിലാണ് അപകടങ്ങള്‍ വര്‍ധിച്ചുവരുന്നത്. അശ്രദ്ധയും അമിതവേഗവുമാണ് പ്രധാന കാരണം. സിഗ്നല്‍ ലൈറ്റുകൾ പ്രവര്‍ത്തിക്കുന്ന ഇടങ്ങളിലാണ് അപകടമേറെയും. സിഗ്നലിനെ മറിക്കടക്കാനുള്ള പരക്കംപാച്ചിലും അപകടത്തിന് ഇടയാക്കുന്നു. തെങ്ങണ ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് തെളിയാത്തതും അപകട കാരണമാകുന്നതായി നാട്ടുകാർ പറയുന്നു. വാഹനാപകടം കുറക്കുന്നതിനും അപകടങ്ങൾ കുറക്കുന്നതിനും പൊലീസും സര്‍ക്കാറും വേഗനിയന്ത്രണ സംവിധാനങ്ങള്‍ പോലെ മറ്റ് സംവിധാനങ്ങളും നടപ്പിലാക്കുമ്പോഴും അതെല്ലാം മറികടന്നാണ് ഓരോ ദിനവും അപകടങ്ങള്‍ സംഭവിക്കുന്നത്. സ്വകാര്യ ബസുകൾ മുടങ്ങി; ചെറുവള്ളിക്കാർക്ക് യാത്രാദുരിതം പൊൻകുന്നം: സ്വകാര്യ ബസുകളുടെ എണ്ണം കുറഞ്ഞതോടെ പൊൻകുന്നം-ചെറുവള്ളി അമ്പലം-മണിമല റൂട്ടിൽ യാത്രാക്ലേശം രൂക്ഷം. രണ്ട് സ്വകാര്യ ബസുകൾ സർവിസ് നിർത്തിയതാണ് യാത്രക്കാർക്ക് തിരിച്ചടിയായത്. ബസുകാത്ത് ഏറെനേരം നിൽക്കേണ്ട സ്ഥിതിയാണ്. വിദ്യാർഥികളും രാവിലെ ജോലിക്ക് പോകുന്നവരുമാണ് ഏറെ വലയുന്നത്. വൈകുന്നേരങ്ങളിൽ പൊൻകുന്നം ബസ്സ്റ്റാൻഡിൽ ഏറെനേരം നിന്നാലാണ് ചെറുവള്ളി മേഖലയിലേക്ക് ബസെത്തുന്നത്. ഒരു കെ.എസ്.ആർ.ടി.സി ബസ് മാത്രമാണ് ഇതുവഴിയുള്ളത്. രണ്ട് ദീർഘദൂര സർവിസുകൾ കെ.എസ്.ആർ.ടി.സിക്കുണ്ടെങ്കിലും ചെറുവള്ളിയിലെ യാത്രക്കാർക്ക് പ്രയോജനമില്ല. രാജീവ്ഗാന്ധി ജന്മദിനാഘോഷം മുണ്ടക്കയം: മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ രാജീവ് ഗാന്ധി ജന്മദിനാഘോഷം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. രാജു ഉ്ദഘാടനം ചെയ്തു. നൗഷാദ് ഇല്ലിക്കല്‍ അധ്യക്ഷതവഹിച്ചു. ബെന്നി ചേറ്റുകുഴി, ലീലാമ്മ കുഞ്ഞുമോന്‍, കെ.കെ. ജനാര്‍ദനന്‍, ടി.ടി. സാബു, അബു ഉബൈദത്ത്, സുദര്‍ശനൻ, ബോബി കെ.മാത്യു, ഫസലുല്‍ ഹക്ക്, ടി.സി. രാജന്‍, ഷീബാദിഫായിന്‍, പ്രമീള ബിജു, ശ്രിദേവി സുരേന്ദ്രന്‍, റോസമ്മ ജോണ്‍, ഉല്ലാസ്, സുരേഷ് കുമാര്‍, വല്‍സമ്മ തോമസ്, സാബു മടിക്കാങ്കല്‍, കെ.കെ. ഷിബു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.