കോൺഗ്രസ്​ ധർണ നാളെ

കൊല്ലാട്: പൂവൻതുരുത്തിലെ എസ്.ബി.ഐ ശാഖ പൂട്ടാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കൊല്ലാട് മണ്ഡലം കോൺഗ്രസ് കമ ്മിറ്റി ആവശ്യപ്പെട്ടു. പൂവൻതുരുത്ത് വ്യവസായ മേഖലയിലെ ഇരുനൂറോളം ഫാക്ടറികൾ പ്രവർത്തിക്കുന്ന സ്ഥലത്താണ് ബാങ്ക്. അടച്ചു പൂട്ടുന്നതിനെതിരെ വ്യാഴാഴ്ച 10ന് ബാങ്ക് പടിയ്ക്കൽ കോൺഗ്രസ് കൊല്ലാട് മണ്ഡലം കമ്മിറ്റി ധർണ നടത്തും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ദുരിതാശ്വാസ ക്യാമ്പുകളില്‍ ജല അതോറിറ്റി എത്തിച്ചത് 39,000 ലിറ്റര്‍ ശുദ്ധജലം കോട്ടയം: മഴക്കെടുതിയെത്തുടര്‍ന്ന് ജില്ലയില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ ജല അതോറിറ്റി ലഭ്യമാക്കിയത് 39,000 ലിറ്റര്‍ ശുദ്ധജലം. കോട്ടയം മെഡിക്കല്‍ കോളജ് ശുദ്ധീകരണ പ്ലാൻറില്‍നിന്നാണ് ക്യാമ്പുകളില്‍ വെള്ളമെത്തിച്ചത്. അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് പുറമെ വാടകക്ക് എടുത്ത ടാങ്കറുകളും ഇതിനായി ഏര്‍പ്പെടുത്തി. ടാങ്കറില്‍ 7500 ലിറ്ററും കാനുകളില്‍ 30,000 ലിറ്ററുമാണ് എത്തിച്ചത്. 20 ലിറ്ററിൻെറ 1500 കാനുകള്‍ ഉപയോഗിച്ചു. വെള്ളം നിറക്കുന്നതിന് മുമ്പ് കാനുകള്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി അണുവിമുക്തമാക്കിയിരുന്നു. കാനുകള്‍ കാലിയാകുന്ന മുറക്ക് വെള്ളം നിറച്ചവ ക്യാമ്പുകളില്‍ ലഭ്യമാക്കി. ജില്ല കേന്ദ്രത്തിലും പി.എച്ച് സബ് ഡിവിഷനുകളിലും 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലും അതോറിറ്റി ഉദ്യോഗസ്ഥര്‍ ക്യാമ്പുകളില്‍ നേരിട്ടെത്തി ആവശ്യകത പരിശോധിച്ചുമാണ് ശുദ്ധജല വിതരണം നടത്തിയത്. പ്രളയബാധിത മേഖലകളില്‍ ശുചീകരണ യജ്ഞവുമായി ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി കോട്ടയം: ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂളുകളും ക്യാമ്പുകളില്‍നിന്ന് മടങ്ങിയെത്തിയവരുടെ വീടുകളും ശുചീകരിക്കുന്നതിന് ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയില്‍ ഊര്‍ജിത പരിപാടി. സ്കൂളുകളില്‍ മുനിസിപ്പാലിറ്റിയിലെ ഹെല്‍ത്ത് വിഭാഗം ഓഫിസര്‍ ഡോ. ആര്‍. വിശാഖിൻെറ നേതൃത്വത്തില്‍ 62 ശുചീകരണ തൊഴിലാളികളാണ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സ്കൂളുകളിലെ മാലിന്യം കുഴിച്ചുമൂടുകയും ചങ്ങനാശ്ശേരി ടൗണ്‍ ഹാളിലേത് എയ്റോബിക് യൂനിറ്റിലേക്ക് മാറ്റുകയും ചെയ്തു. അംഗൻവാടി, കുടുംബശ്രീ, ആശാപ്രവര്‍ത്തകരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. വാര്‍ഡുതലത്തില്‍ ഹരിത കര്‍മസേനയുടെ സേവനവുമുണ്ട്. വെള്ളം ഇറങ്ങിക്കഴിഞ്ഞാല്‍ വീടുകളിലെ കിണറുകള്‍ ശുചീകരിക്കുന്നതിനായി പ്രത്യേക ക്ലോറിനേഷന്‍ ആവിഷ്കരിച്ചിട്ടുണ്ടെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ ലാലിച്ചന്‍ ആൻറണി അറിയിച്ചു. ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.