ആന്തരികാവയവങ്ങൾ പാടത്ത്‌: കളത്തിപ്പടിയിലെ സ്വകാര്യ ആശുപത്രിക്ക്‌ പൊലീസി​െൻറ നോട്ടീസ്

ആന്തരികാവയവങ്ങൾ പാടത്ത്‌: കളത്തിപ്പടിയിലെ സ്വകാര്യ ആശുപത്രിക്ക്‌ പൊലീസിൻെറ നോട്ടീസ് ഗാന്ധിനഗർ (കോട്ടയം): മന ുഷ്യൻെറ ആന്തരികാവയവങ്ങൾ മണിയാപറമ്പ്‌ ചാലാകരി പാടത്ത്‌ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കളത്തിപ്പടിയിലെ സ്വകാര്യ ആശുപത്രിക്ക്‌ പൊലീസിൻെറ നോട്ടീസ്‌. ആശുപത്രി അഡ്‌മിനിസ്‌േട്രറ്ററും മൃതദേഹത്തിൽനിന്ന്‌ അവയവങ്ങൾ നീക്കിയ ജീവനക്കാരും ബുധനാഴ്‌ച ഗാന്ധിനഗർ സ്‌റ്റേഷനിലെത്താൻ നിർദേശിച്ചാണ് നോട്ടീസ്. ആശുപത്രിക്കെതിരെ കേസ്‌ എടുക്കുന്നതടക്കം കാര്യങ്ങളിൽ ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും തീരുമാനം. സംഭവത്തിൽ മെഡിക്കൽ കോളജ്‌ ആശുപത്രി പരിസരെത്ത സൻെറ് സെബാസ്‌റ്റ്യൻ ആംബുലൻസിൻെറ ഡ്രൈവർമാരായ അമയന്നൂർ താഴത്തേൽ സുനിൽകുമാർ (34), പെരുമ്പായിക്കാട് ചിലമ്പത്തുശേരിൽ ക്രിസ്റ്റ് മോൻ ജോസഫ് (38) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്. രോഗങ്ങൾ പകരാൻ ഇടയാക്കുന്ന തരത്തിൽ പൊതുജലാശയങ്ങൾ മലിനപ്പെടുത്തിയ വകുപ്പ്‌ ചുമത്തിയാണ്‌ കേസ്‌. സ്വകാര്യ ആശുപത്രിയിൽ എംബാം ചെയ്‌ത പാലാ സ്വദേശിനിയായ 80കാരിയുടെ ആന്തരിക അവയവങ്ങളാണ്‌ ബക്കറ്റിനുള്ളിലാക്കി പ്രതികൾ പാടത്ത്‌ വലിച്ചെറിഞ്ഞത്‌. ഇവർ ഇതിന് മുമ്പും ഇങ്ങനെ ചെയ്തിട്ടുണ്ടെന്ന നിഗമനത്തിലാണ്‌ പൊലീസ്‌. എന്നാൽ, ചോദ്യം ചെയ്യലിൽ പ്രതികൾ ഇക്കാര്യം സമ്മതിച്ചിട്ടില്ല. സംഭവവുമായി ബന്ധമില്ലെന്നാണ് ആശുപത്രി അധികൃതരും വാദിക്കുന്നത്. നീക്കം ചെയ്യുന്ന അവയവങ്ങൾ കൊണ്ടുപോകാൻ ആംബുലൻസുകാരെ ചുമതലപ്പെടുത്തിയതിനാൽ തങ്ങൾക്ക്‌ മറ്റൊന്നും അറിയില്ലെന്നാണ്‌ ഇവർ പറയുന്നത്. എന്നാൽ, മൃതദേഹം എംബാം ചെയ്യാൻ സൗകര്യമുള്ള ആശുപത്രികളിൽനിന്ന് നീക്കുന്ന അവയവങ്ങൾ സംസ്‌കരിക്കാനും സംവിധാനം വേണമെന്നാണ്‌ നിയമം. ഇക്കാര്യം ഇവർ പാലിക്കുന്നുണ്ടോയെന്നും പൊലീസ്‌ പരിശോധിക്കും. ഞായറാഴ്ച ഉച്ചക്ക് 12.30ന് മണിയാപറമ്പ് റോഡിൽ സൂര്യകവല ഭാഗത്താണ് പ്ലാസ്റ്റിക് ബക്കറ്റിനുള്ളിൽ മൃതദേഹം എംബാം ചെയ്തതിൻെറ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.