വിശ്വാസികളുടെ മുന്നറിയിപ്പിന് കർദിനാളിൻെറ മറുപടി കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രശ്‌നങ്ങൾക്ക് സമ് പൂർണ സിനഡില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സമരത്തിനിറങ്ങുമെന്ന ഒരു വിഭാഗം വിശ്വാസികളുടെ മുന്നറിയിപ്പിന് കർദിനാളിൻെറ മറുപടി. സമരഭീഷണികളോ ബാഹ്യസമ്മർദങ്ങളോ സിനഡിൻെറ തീരുമാനങ്ങളെ ഒരുവിധത്തിലും സ്വാധീനിക്കരുതെന്ന് മേജര്‍ ആര്‍ച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരി വ്യക്തമാക്കിയതായി സീറോ മലബാര്‍സഭ മീഡിയ കമീഷന്‍ അറിയിച്ചു. ദൈവഹിതപ്രകാരം തീരുമാനങ്ങളെടുക്കാന്‍ വിശ്വാസികള്‍ സഹകരിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യണം. സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭാ സിനഡ് സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സൻെറ് തോമസില്‍ തുടരുകയാണ്. അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇതിൽ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍നിന്ന് മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് മീഡിയ കമീഷന്‍ ആവശ്യപ്പെട്ടു. പ്രശ്‌നപരിഹാരത്തിന് വിവിധ സാധ്യതകള്‍ സിനഡില്‍ വിലയിരുത്തുന്നുണ്ടെന്നും പത്രക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.