വിട്ടുവീഴ്ചക്കില്ലെന്ന് അതിരൂപത അൽമായ മുന്നേറ്റം

കൊച്ചി: സിനഡിന് നൽകിയ നിവേദനത്തിൽ പറഞ്ഞ മുഴുവൻ ആവശ്യങ്ങളും നടപ്പിൽ വരുത്താതെ ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്ന് എറണാകുളം അതിരൂപത അൽമായ മുന്നേറ്റം. ഏഴ് ദിവസത്തിനുള്ളിൽ മറുപടി തരണമെന്ന് കൂരിയ മെത്രാനെ അറിയിച്ചിരുന്നു. അതനുസരിച്ച് ശനിയാഴ്ച തങ്ങൾക്ക് കൂടി ബോധ്യമാകുന്ന മറുപടി കിട്ടിയില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങും. നീതി ലഭിച്ചില്ലെങ്കിൽ ഞായറാഴ്ച കാക്കനാട് സൻെറ് തോമസ് മൗണ്ടിൽ സിനഡ് ഉപരോധിക്കും. അവകാശങ്ങൾ നേടിയെടുക്കുംവരെ സമരം ചെയ്യുമെന്ന് അതിരൂപത അൽമായ മുന്നേറ്റത്തിൻെറ അതിരൂപത കോർ ടീം അംഗങ്ങളും ഫൊറോന കൺവീനർമാരും പങ്കെടുത്ത യോഗം തീരുമാനിച്ചു. യോഗത്തിന് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പി.പി. ജെറാർദ്, കൺവീനർ അഡ്വ.ബിനു ജോൺ മൂലൻ, ഷൈജു ആൻറണി, മാത്യു കാരോണ്ടുകടവിൽ, റിജു കാഞ്ഞൂക്കാരൻ, ജോമോൻ തോട്ടപ്പിള്ളി, ജോജോ ഇലഞ്ഞിക്കൽ, ജോസഫ് ആൻറണി, ജൈമോൻ ദേവസ്യ, ജിയോ ബേബി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.