നീതി നടപ്പാക്കാനുള്ള ആഹ്വാനം ഭീഷണിയല്ല -ഓർത്തഡോക്​സ്​ സഭ

കോട്ടയം: സഭക്ക് അനുകൂലമായ കോടതി വിധികൾ ഏഴു ദിവസത്തിനകം നടപ്പാക്കി തരണമെന്ന് ചീഫ് സെക്രട്ടറിക്ക് നൽകിയ കത് ത് സർക്കാറിനെതിരായ ഭീഷണിയെന്ന പാത്രിയാർക്കീസ് വിഭാഗത്തിെൻെറ വാദം ഖേദകരമെന്ന് ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത. നീതി നടപ്പാക്കാനുള്ള ആഹ്വാനം എങ്ങനെയാണ് ഭീഷണിയാകുന്നതെന്ന് മനസ്സിലാകുന്നില്ല. കോടതിവിധി വന്ന് മാസങ്ങൾ കഴിഞ്ഞിട്ടും അതുവേണ്ട വിധത്തിൽ നടപ്പാക്കി തരാത്തതിലുള്ള സഭയുടെ പ്രതിഷേധവും വിധി നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യ ഹരജിയുമായി മുന്നോട്ടു പോകുമെന്ന സൂചനയുമാണ് കത്തിലുള്ളത്. ഓർത്തഡോക്സ് സഭക്ക് അനുകൂല കോടതിവിധികൾ വിധി നടത്തിപ്പ് ഹരജിയിലൂടെ മാത്രമേ നടപ്പാക്കാൻ സാധിക്കൂവെന്ന മറുവിഭാഗത്തിൻെറ വ്യാഖ്യാനം അർഥശൂന്യമാണ്. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രസ്താവനകൾ ഫലശൂന്യമാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.