പാറത്തോട് പാലം തകർന്നു

നെടുങ്കണ്ടം: നെടുങ്കണ്ടം മേഖലയിൽ മഴ ശക്തമായി തുടരുന്നു. സംസ്ഥാനപാതയിലെ . മൈലാടുംപാറയിൽ വീടിന് മുകളിൽ മരം വീണ് രണ്ടേപേർക്ക് പരിേക്കറ്റു. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞും രണ്ടുപേർക്ക് പരിക്കേറ്റു. വനജ, രാജലക്ഷ്മി എന്നിവർക്കാണ് പരിക്കേറ്റത്. കുമളി-മൂന്നാർ സംസ്ഥാനപാതയിലെ പാറത്തോട് പുതുതായി നിർമിച്ച സമാന്തര പാലമാണ് തകർന്നത്. പഴയ പാലം പൊളിച്ചുമാറ്റാൻ നിർമിച്ച അേപ്രാച്ച് പാലമാണിത്. പഴയ പാലത്തിലൂടെ ഗതാഗതം നിയന്ത്രിതമായി നടക്കുന്നുണ്ട്. പഴയ പാലം അപകടാവസ്ഥയിലായതോടെയാണ് പുതിയ പാലം നിർമിക്കുന്നതിന് മുന്നോടിയായി സമാന്തര പാലം നിർമിച്ചത്. ഈ പാലം തകർന്നതോടെ രണ്ട് പാലവും അപകടാവസ്ഥയിലായി. ഇതോടെ യാത്ര ദുഷ്കരമായി. പാമ്പാടുംപാറ, ഉടുമ്പൻചോല, മൈലാടുംപാറ, കോമ്പയാർ, തൂക്കുപാലം തുടങ്ങിയിടങ്ങളിൽ വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. കല്ലാർപുഴ കരകവിഞ്ഞൊഴുകുന്നു. കല്ലാർ ഡാമിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ തുറന്നു. ഡാമിൻെറ മൂന്ന് ഷട്ടറുകൾ 35 സൻെറീമീറ്ററാണ് ഉയർത്തിയത്. കല്ലാർപുഴ കവിെഞ്ഞാഴുകുന്നതിനാൽ ജലനിരപ്പ് താഴുന്നത് വരെ ഡാമിൻെറ ഷട്ടർ ഉയർന്നുതന്നെ ഇരിക്കുമെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.