ലോറി സ്​റ്റാൻഡിൽനിന്ന്​ കെ.എസ്​.ആർ.ടി.സിയെ ഒഴിപ്പിക്കാന്‍ നഗരസഭ യോഗത്തിൽ തീരുമാനം

തൊടുപുഴ: കെ.എസ്.ആര്‍.ടി.സി ഡിപ്പോ പ്രാവര്‍ത്തിക്കാന്‍ താൽക്കാലികമായി വിട്ടുനല്‍കിയ നഗരസഭയുടെ ലോറി സ്റ്റാൻഡ് ഒഴിപ്പിക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ഇതുസംബന്ധിച്ച് കെ.എസ്.ആർ.ടി.സി എം.ഡിക്ക് അടിയന്തരമായി നോട്ടീസ് നല്‍കാന്‍ കൗണ്‍സില്‍ പ്രമേയം പാസാക്കി. നഗരസഭക്ക് വാടകയിനത്തില്‍ ലക്ഷക്കണക്കിന് രൂപ വാര്‍ഷിക വരുമാനം ലഭിക്കേണ്ട ലോറി സ്റ്റാൻഡ് അനന്തമായി കെ.എസ്.ആർ.ടി.സി കൈവശംെവച്ചിരിക്കുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാരായ ടി.കെ. സുധാകരന്‍ നായര്‍, എ.എം. ഹാരിദ് എന്നിവരാണ് പ്രമേയം കൊണ്ടുവന്നത്. കെ.എസ്.ആർ.ടി.സിയുടെ പുതിയ ഡിപ്പോ നിര്‍മാണത്തിനായി 2012ലാണ് താൽക്കാലിക സ്റ്റാൻഡ് പ്രാവര്‍ത്തിക്കാന്‍ ലോറി സ്റ്റാൻഡ് വിട്ടുനല്‍കിയത്. 2015ല്‍ തിരികെ കൈമാറണമെന്ന വ്യവസ്ഥയിലായിരുന്നു ഇത്. എന്നാല്‍, ഏഴുവര്‍ഷം പിന്നിട്ടിട്ടും ആധുനിക ഡിപ്പോയുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് ഇവിടേക്ക് മാറാന്‍ കെ.എസ്.ആർ.ടി.സി തയാറാകാത്ത സാഹചര്യത്തില്‍ ലോറി സ്റ്റാൻഡ് തിരികെ ഏറ്റെടുക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ലോറി സ്റ്റാൻഡ് വിട്ടുനല്‍കിയ കരാര്‍ 2015 സെപ്റ്റംബറില്‍ അവസാനിച്ചെങ്കിലും കെ.എസ്.ആർ.ടി.സിയുടെ അഭ്യര്‍ഥന മാനിച്ച് അടുത്ത ഒക്ടോബര്‍ പത്തുവരെ നഗരസഭ നീട്ടി നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കൗണ്‍സിലില്‍ അറിയിച്ചു. കാലാവധി പൂര്‍ത്തിയാകുന്ന മുറക്ക് സ്റ്റാൻഡ് പൂര്‍വ സ്ഥിതിയിലാക്കി വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി എം.ഡിക്ക് കത്ത് നല്‍കാന്‍ കൗണ്‍സില്‍ ഐകകണ്‌ഠ്യേനെ പ്രമേയം പാസാക്കുകയായിരുന്നു. തൊടുപുഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ തൊടുപുഴ: തൊടുപുഴ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മലങ്കര ഡാമിൻെറ നാല് ഷട്ടർ തുറന്നുവിട്ട് തൊടുപുഴയാറ്റിൽ വെള്ളം ഉയർന്നതോടെയാണ് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായത്. തോടുകൾ കരകവിഞ്ഞ് കൃഷിസ്ഥലങ്ങളിൽ വെള്ളം കയറി. കാളിയാർ പുഴ കവിഞ്ഞൊഴുകിയതിനെ തുടർന്ന് തൊമ്മൻകുത്ത് പാലം മൂടി ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. താലൂക്കിൽ മരം വീണ് ആറ് വീടുകൾക്ക് ഭാഗിക നാശം നേരിട്ടു. കുടയത്തൂർ, മുട്ടം, ആലക്കോട്, കുമാരമംഗലം, കോടിക്കുളം, നെയ്യശ്ശേരി എന്നിവിടങ്ങളിലാണ് നാശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.