പാലാ സിവില്‍ സ്​റ്റേഷനില്‍ പൈപ്പ് തകര്‍ന്നു; നാല് ദിവസമായി വെള്ളമില്ല

പാലാ: സിവില്‍ സ്റ്റേഷനില്‍ കുടിവെള്ള പൈപ്പ് കണക്ഷന്‍ വീണ്ടും തകര്‍ന്നു. കുടിക്കാനോ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനോ നാല് ദിവസമായി വെള്ളമില്ലാതെ ജീവനക്കാരും ഉപയോക്താക്കളും വലയുന്നു. 48ലേറെ ഓഫിസുകളാണുള്ളത്. കഴിഞ്ഞമാസം 15നും പൈപ്പ് പൊട്ടി കുടിവെള്ള വിതരണം തകരാറിലായിരുന്നു. സിവില്‍ കെട്ടിടത്തിൻെറ പരിസരത്തായി പ്രവര്‍ത്തിച്ചിരുന്ന സബ് രജിസ്ട്രാര്‍ ഓഫിസിൻെറ പഴയ കെട്ടിടം പൊളിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കിടെ എക്സ്കവേറ്റർ ഉപയോഗിച്ച് മണ്ണ് നീക്കുമ്പോള്‍ പ്രധാന പൈപ്പ് പൊട്ടിയതാണ് ജലക്ഷാമത്തിന് ഇടയാക്കിയത്. പൊട്ടിയ പൈപ്പ് പുനഃസ്ഥാപിച്ചെങ്കിലും നിർമാണജോലിക്കിടെ വീണ്ടും പൊട്ടിയതാണ് ജലവിതരണത്തെ ബാധിച്ചത്. താലൂക്ക്, വില്ലേജ് ഓഫിസുകളിലെ ജീവനക്കാര്‍ പൈപ്പ് പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്. സിവില്‍ സ്റ്റേഷനിലെ ജലവിതരണം പുനഃസ്ഥാപിക്കാന്‍ ഉടന്‍ നടപടിയെടുക്കണമെന്ന് പാലാ പൗരസമിതി യോഗം ആവശ്യപ്പെട്ടു. പി. പോത്തന്‍, സേബി വെള്ളരിങ്ങാട്ട്, രാജു പുതുമന, ബേബി കീപ്പുറം, സോജന്‍ ഇല്ലിമൂട്ടില്‍, ജയിംസ് ചാലില്‍, ജോയി ചാലില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.