കോട്ടയം: റോഡിലെ സുരക്ഷ ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് ജില്ലയിൽ പരിശോധന നടത്തി. ആദ്യദിനം സീറ്റ് െബൽറ്റ് ധരി ക്കാത്ത 182 പേർക്കെതിരെ നടപടിയെടുത്തു. പിടികൂടിയ 212 പേർക്ക് ബോധവത്കരണവും നൽകി. വിവിധ വകുപ്പുകളിൽ 98 വാഹന യാത്രക്കാർക്കെതിരെ നടപടിയെടുത്തു. ഇവരിൽനിന്നായി 1,95,200 രൂപ പിഴ ഈടാക്കി. ജില്ലയിലെ ആർ.ടി ഓഫിസിൽനിന്നും സബ് ആർ.ടി ഓഫിസുകളിൽനിന്നും എൻഫോഴ്സ്മൻെറിൽനിന്നുമുള്ള ഉദ്യോഗസ്ഥർ പരിശോധനക്ക് നേതൃത്വം നൽകി. ആർ.ടി.ഒ വി.എം. ചാക്കോ, എൻഫോഴ്സ്മൻെറ് ആർ.ടി.ഒ ടോജോ എം. തോമസ് എന്നിവർ നേതൃത്വം നൽകി. ഏറ്റുമാനൂർ മണർകാട് ബൈപാസിൽ പൂവത്തുംമൂട്ടിൽ പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ അമിതവേഗക്കാരായ 35 വാഹനങ്ങൾ പിടികൂടി. പൊലീസിൻെറ ഇൻറർസെപ്റ്റർ വാഹനം ഉപയോഗിച്ചായിരുന്നു പരിശോധന. 30 വാഹനങ്ങളിൽനിന്ന് 400 രൂപ വീതം പിഴയായി ഈടാക്കി. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ പൊലീസുമായി ചേർന്നാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.