ജില്ല ആശുപത്രിക്ക്​ വാട്ടർ പ്യൂരിഫയർ നൽകി

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയുടെ സേവന വിഭാഗമായ ആർദ്ര ചാരിറ്റബിൾ സൊസൈറ്റി കോട്ടയം ജില്ല ജനറൽ ആശുപത്രിക ്ക് സംഭാവന ചെയ്ത 88 ലിറ്റർ റിവേഴ്സ് ഓസ്മോസിസ് (ആർ.ഒ പ്ലാൻറ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിൻെറ ഉദ്ഘാടനം പ്രസിഡൻറ് യാക്കൂബ് മാർ ഏലിയാസ് മെത്രാേപ്പാലീത്ത നിർവഹിച്ചു. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ അഡ്വ. ഐസക് പാമ്പാടി, ഫാ. കെ.വൈ. വിൽസൺ, ജോൺസൺ കീപ്പള്ളിൽ, ആശുപത്രി വികസന സമിതി അംഗങ്ങളായ രാജീവ് നെല്ലിക്കുന്നേൽ, കൊച്ചുമോൻ പറങ്ങോട്ട്, കൗൺസിലർ സാബു പുളിമൂട്ടിൽ, പി.കെ. ആനന്ദകുട്ടൻ, പോൾസൺ പീറ്റർ, ബൈജു മാമറ്റം നന്ദകുമാർ, ഐ.സി. തമ്പാൻ, ഡെപ്യൂട്ടി സൂപ്രണ്ട് ടി.കെ. ബിൻസി, ആർ.എം. ഭാഗ്യശ്രീ, ഡോ. മിഷ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.