പത്തനംതിട്ട: മാനവസേവ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മൈലപ്ര ശ്രീദുര്‍ഗാദേവി ക്ഷേത്രത്തില്‍ മഹാച ണ്ഡിക യാഗം 23 മുതല്‍ 25 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൊല്ലൂര്‍ മൂകാംബിക ദേവീക്ഷേത്രത്തിലെ തന്ത്രി നിത്യാനന്ദ അഡിഗയാണ് യാഗാചാര്യൻ. മൈലപ്ര ദുര്‍ഗാദേവീക്ഷേത്രം തന്ത്രി സുരേഷ് ഭട്ടതിരി ഭദ്രദീപ പ്രതിഷ്ഠ നടത്തും. വിവിധ ദിവസങ്ങളില്‍ വേദാമൃത ചൈതന്യ, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, പ്രജ്ഞാനന്ദ തീര്‍ഥപാദ എന്നിവര്‍ പങ്കെടുക്കും. മൂന്നു ദിവസങ്ങളിലായി ഉച്ചക്ക് 30,000 പേര്‍ക്ക് അന്നപ്രസാദ വിതരണവും നടത്തും. യാഗത്തിൻെറ സമാപനദിവസം തെരഞ്ഞെടുത്ത നിര്‍ധനരോഗികള്‍ക്ക് 5000 രൂപ വീതം ചികിത്സ ധനസഹായവും തെരഞ്ഞെടുത്ത നിര്‍ധന പെണ്‍കുട്ടികള്‍ക്ക് 25,000 രൂപ വീതം ധനസഹായവും നല്‍കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയര്‍മാന്‍ കേരളവര്‍മരാജ, മാനവസേവ മിഷന്‍ സെക്രട്ടറി മൂകാംബിക സജി പോറ്റി, എസ്. സജിനാഥ്, ജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.