ഹെൽത്ത് ഇൻസ്പെക്ടർ ഒഴിവിലേക്ക് ഇൻറർവ്യൂ: നഗരസഭയിൽ ചെയർപേഴ്സണും സ്​ഥിരം സമിതി അധ്യക്ഷയും തമ്മിൽ വാക്കേറ്റം

പത്തനംതിട്ട: നഗരസഭയിൽ രണ്ടാം ഗ്രേഡ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഒഴിവിലേക്ക് ഇൻറർവ്യൂ തീരുമാനിച്ചത് ആരോഗ്യസ്ഥി രം സമിതി അറിഞ്ഞില്ലെന്ന്. ഇതേചൊല്ലി നഗരസഭയിൽ ചെയർപേഴ്സൻ ഗീത സുരേഷും ആരോഗ്യസ്ഥിരം സമിതി ചെയർപേഴ്സൻ സിന്ധു അനിലും തമ്മിൽ വാക്കേറ്റം. ചെയർപേഴ്സൻെറ ഏകപക്ഷീയ തീരുമാനത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച നടക്കുന്ന ഇൻറർവ്യൂ മാറ്റിവെക്കണമെന്നു കാണിച്ച് സിന്ധു അനിൽ ചെയർപേഴ്സണും സെക്രട്ടറിക്കും രേഖാമൂലം കത്തും നൽകി. തിങ്കളാഴ്ച രാവിലെയാണ് ഇരുവരും തമ്മിൽ നഗരസഭയിൽ രൂക്ഷമായ വാക്കേറ്റം നടന്നത്. ഈ സമയം വൈസ് ചെയർമാൻ എ. സഗീർ, നഗരസഭ സെക്രട്ടറി, ഭരണകക്ഷിയിലെ കൗൺസിൽ അംഗങ്ങൾ എന്നിവരും ചെയർപേഴ്സൻെറ മുറിയിൽ ഉണ്ടായിരുന്നു. മൂന്ന് താൽക്കാലിക ഒഴിവിലേക്കാണ് ബുധനാഴ്ച ഇൻറർവൂ. എംപ്ലോയ്മൻെറ് എക്സ്ചേഞ്ചിൽനിന്ന് നൽകിയ ലിസ്റ്റ് അനുസരിച്ചാണ് ഇൻറർവ്യൂ. ഏതുദിവസം ഇൻറർവ്യൂ നടത്തണമെന്ന് ചെയർപേഴ്സൻ ബന്ധപ്പെട്ട സമിതിയുമായി ആലോചിച്ചിെല്ലന്നാണ് ആരോപണം ഉയർന്നത്. സമിതിയിലെ അഞ്ച് അംഗങ്ങളും ഇൻറർവ്യൂ വിവരം അറിഞ്ഞിട്ടില്ലെന്ന് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.