റോഡ്​ നിർമാണത്തിലെ ക്രമക്കേട്​; ഉന്നതതല അന്വേഷണം വേണം

റാന്നി: കോടികൾ മുടക്കി നടത്തുന്ന താലൂക്കിലെ റോഡ് നിർമാണത്തിലെ ക്രമക്കേടുകളെപ്പറ്റി ഉന്നതതല അന്വേഷണം നടത്തണമ െന്ന് സർക്കാറിനോട് ശിപാർശ ചെയ്യാൻ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. പൊതുപ്രവർത്തകനായ മന്ദിരം സ്വദേശി അനിൽകുമാർ നൽകിയ പരാതിയെത്തുടർന്നാണ് തീരുമാനം. താലൂക്കിലെ റോഡുകളിൽ ഉന്നത നിലവാരത്തിൽ പണി നടത്തുന്നതിനു കരാറായിട്ടുണ്ട്. ഇതിന് കോടിക്കണക്കിനു രൂപയാണ് ചെലവഴിക്കുന്നത്. എന്നാൽ, നിർമാണം ഏറ്റെടുക്കുന്നവർ കരാർ പ്രകാരമുള്ള ഗുണമേന്മ പാലിക്കാതെയാണ് പണി നടത്തുന്നതെന്നാണ് പരാതിയിൽ പറയുന്നത്. തെളിവുകൾ സഹിതം വിജിലൻസിന് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് ഉന്നതതല അന്വേഷണത്തിന് ശിപാർശ ചെയ്തിരിക്കുകയാണ്. ലഹരി വിരുദ്ധ സെമിനാർ വെച്ചൂച്ചിറ: വെൺകുറിഞ്ഞി സർവിസ് സഹകരണ ബാങ്കിൻെറയും യു.പി സ്കൂളിൻെറയും നേതൃത്വത്തിൽ ഏഴിന് രണ്ടിന് യു.പി സ്കൂളിൽ ലഹരി വിരുദ്ധ സെമിനാർ നടത്തും. വെച്ചൂച്ചിറ സ്റ്റേഷൻ ഹൗസ് ഓഫിസർ ആർ. സുരേഷ് ഉദ്ഘാടനം ചെയ്യും. സോണി മണപ്പാട്ട് അധ്യക്ഷത വഹിക്കും. ഹരികുമാർ, എം.കെ. സുബിൻ എന്നിവർ ക്ലാസെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.