ജപ്​തിക്ക്​ തുനിഞ്ഞാൽ ജനകീയ പ്രക്ഷോഭത്തിലൂ​െട നേരിടും -ഫ്രാൻസിസ്​ ജോർജ്​

കോട്ടയം: സംസ്ഥാനത്തെ കാർഷിക വായ്പകളുടെ മൊറട്ടോറിയം കാലാവധി അവസാനിച്ച സാഹചര്യത്തിൽ ബാങ്കുകാർ ജപ്തി നടപടിക്ക് തുനിഞ്ഞാൽ ജനകീയ പ്രക്ഷോഭത്തിലൂടെ ശക്തമായി നേരിടുമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ്. പ്രളയം മൂലം കാർഷിക മേഖലക്കുണ്ടായ തകർച്ചയുടെ പശ്ചാത്തലത്തിൽ മൊറട്ടോറിയം കാലാവധി ഡിസംബർ 31വരെ നീട്ടി നൽകണമെന്ന് സർക്കാർ സംസ്ഥാന ബാങ്കേഴ്സ് സമിതിയോടും റിസർവ് ബാങ്കിനോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അനുകൂല തീരുമാനം ഇതുവരെയുണ്ടായിട്ടില്ല. വായ്പയെടുത്ത 76 ലക്ഷം കർഷകരിൽ പുനഃക്രമീകരണത്തിന് അപേക്ഷിച്ച 1.25 ലക്ഷം പേർക്ക് മാത്രമേ കാലാവധി അവസാനിച്ച മൊറട്ടോറിയത്തിൻെറ പോലും പ്രയോജനം ലഭിക്കുകയുള്ളൂ. വായ്പ കാലാവധി ഡിസംബർ 31വരെ നീട്ടി പ്രസ്തുത കാലയളവിലെ വായ്പ പലിശ എഴുതിത്തള്ളാനും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.