പ്രളയ സെസും മൊറട്ടോറിയമില്ലായ്മയും കർഷക ജനതക്ക്​ ഇരുട്ടടി -ഇൻഫാം

കോട്ടയം: പ്രളയസെസ് അടിച്ചേൽപിച്ചും കർഷക വായ്പകളിൻമേലുള്ള മൊറട്ടോറിയം നിഷേധിച്ചും കർഷകർ ഉൾപ്പെടെയുള്ള ജനസമൂഹത്തെ വൻ ജീവിതപ്രതിസന്ധിയിലേക്കാണ് ഭരണനേതൃത്വം തള്ളിവിട്ടിരിക്കുന്നതെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ. വി.സി. സെബാസ്റ്റ്യൻ. പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്കും പ്രളയസെസ് ബാധകമാണ്. ഭരണച്ചെലവ് വെട്ടിക്കുറക്കാനും ധൂർത്ത് അവസാനിപ്പിക്കാനും തയാറാകാതെ ജനങ്ങളുടെമേൽ അമിതഭാരം ഏർപ്പെടുത്തി നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന സർക്കാറിൻെറ ജനവിരുദ്ധ സമീപനത്തിനു വരുംനാളുകളിൽ ശക്തമായ തിരിച്ചടിയുണ്ടാകും. 928 ഉൽപന്നങ്ങൾക്ക് സെസ് ഏർപ്പെടുത്തിയിരിക്കുമ്പോൾ അതിൻെറ പ്രത്യാഘാതമായി വിപണിയിൽ മൊത്തത്തിൽ വിലക്കയറ്റം സൃഷ്ടിക്കപ്പെടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.