സംസ്​ഥാന വ്യാപകമായി വാഹന പരിശോധനക്ക്​ നടപടി

കോട്ടയം: സംസ്ഥാന വ്യാപകമായി വാഹന പരിശോധന ഊർജിതമാക്കാൻ മോട്ടോർ വാഹനവകുപ്പിൻെറ തീരുമാനം. ബോധവത്കരണമടക്കം ഫലപ്രദമായ നടപടി സ്വീകരിച്ചിട്ടും വാഹനാപകട കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനതലത്തിൽ എൻഫോഴ്സ്മൻെറ് സ്ക്വാഡുകളുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചത്. പൊലീസും രംഗത്തുണ്ടാകും. വാഹനാപകട കേസുകളുടെ ശിക്ഷയും പിഴയും വർധിപ്പിച്ചിച്ചതിനാൽ പരിശോധന ഊർജിതമാക്കാനും ഗതാഗത കമീഷണർ നിർദേശിച്ചിട്ടുണ്ട്. ആഗസ്റ്റ് അഞ്ചുമുതൽ 31വരെ വിവിധതലങ്ങളിൽ പരിശോധന നടത്തും. ഇതിനായി മോട്ടോർ വാഹന വകുപ്പ് പ്രേത്യക ഷെഡ്യൂൾ തയാറാക്കി. എം.വി.ഐമാർ-എ.എം.വി.ഐമാർ എന്നിവരും എൻഫോഴ്സ്െമൻറ് വിഭാഗം ആർ.ടി-ജോയൻറ് ആർ.ടി.ഒമാരും പരിശോധനക്ക് നേതൃത്വം നൽകും. സ്കൂൾ വാഹനങ്ങൾ പ്രേത്യകമായി പരിശോധിക്കും. സുരക്ഷ നിർദേശങ്ങൾ പാലിക്കാത്ത സ്കൂൾ വാഹനങ്ങൾക്കെതിരെ ശക്തമായ നടപടിയും ഉണ്ടാകും. അനധികൃത പാർക്കിങ്, മദ്യപിച്ച് വാഹനം ഒാടിക്കൽ-ട്രാഫിക് ലംഘനം-മൊബൈൽ ഉപയോഗിച്ച് വാഹനം ഓടിക്കൽ എന്നിവയെല്ലാം വ്യത്യസ്ത ദിവസങ്ങളിൽ പരിശോധിക്കും. ഇതിനായി ഓരോ ദിവസവും പ്രേത്യക ഷെഡ്യൂൾ തയറാക്കിയിട്ടുണ്ട്. ഒരുമാസം നീളുന്ന സ്പെഷൽ ഡ്രൈവ് വിജയിപ്പിക്കാൻ ജില്ല കലക്ടർമാർക്കും പൊലീസ് മേധാവികൾക്കും നിർദേശം നൽകിയിട്ടുണ്ട്. ബോധവത്കരണം ശക്തമാക്കാൻ സിനിമതാരങ്ങളുടെ സഹകരണവും സർക്കാർ തേടിയിട്ടുണ്ട്. പിടിക്കപ്പെടുന്ന കേസുകളിൽ ശക്തമായ നടപടിക്കാണ് നിർദേശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.