ലോറികളും എക്​സ്​കവേറ്ററും പിടിച്ചെടുത്തു

നെടുങ്കണ്ടം: റവന്യൂ ഭൂമിയിൽനിന്ന് പാറ പൊട്ടിച്ച് കടത്തിയ . നെടുങ്കണ്ടം കുഴിപ്പെട്ടി ഭാഗത്തുനിന്നാണ് ഉടുമ്പൻചോല തഹസിൽദാറുടെ നേതൃത്വത്തിൽ രണ്ട് ടിപ്പർ ലോറിയും ഒരു എക്സ്കവേറ്ററും പിടിച്ചെടുത്തത്. ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ഉടുമ്പൻചോല താലൂക്ക് ഓഫിസിൽ ലഭിച്ച വിവരത്തെ തുടർന്നായിരുന്നു നടപടി. പിടിച്ചെടുത്ത വാഹനങ്ങൾ താലൂക്ക് ഓഫിസ് വളപ്പിലേക്ക് മാറ്റി. കരുണാപുരം പഞ്ചായത്ത് പ്രസിഡൻറ് രാജിവെച്ചില്ല നെടുങ്കണ്ടം: കരുണാപുരം പഞ്ചായത്ത് പ്രസിഡൻറ് ശിവപ്രസാദ് തണ്ണിപ്പാറ ചൊവ്വാഴ്്ച രാജിവെച്ചില്ല. കഴിഞ്ഞ മാസം 22ന് യു.ഡി.എഫ് നേതൃയോഗം എടുത്ത തീരുമാനപ്രകാരം ശിവപ്രസാദ് തണ്ണിപ്പാറ ജൂലൈ 30ന് രാജിവെക്കുമെന്നായിരുന്നു കോൺഗ്രസ് നേതൃത്വം അറിയിച്ചിരുന്നത്. രാജി നൽകാത്ത സാഹചര്യത്തിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞ് നെടുങ്കണ്ടത്ത് പാർലമൻെററി പാർട്ടി യോഗം ചേർന്ന് ഭാവി പരിപാടി തീരുമാനിക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. യു.ഡി.എഫ് ഭരിക്കുന്ന കരുണാപുരം പഞ്ചായത്തിൽ പ്രസിഡൻറിൻെറ രാജി ആവശ്യപ്പെട്ട് ഭരണകക്ഷി അംഗങ്ങൾ നൽകിയ അവിശ്വാസ നോട്ടീസ് ജൂൺ 22ന് ചർച്ചക്കെടുക്കാനിരിക്കെ നേതൃത്വത്തിൻെറ നിർദേശപ്രകാരം മുഴുവൻ യു.ഡി.എഫ് അംഗങ്ങളും വിട്ടുനിൽക്കുകയായിരുന്നു. ഇടതുമുണിയിലെ അഞ്ച് അംഗങ്ങൾ മാത്രം പങ്കെടുത്തു. ക്വോറം തികയാത്തതിനാൽ അവിശ്വാസ പ്രമേയം തള്ളിയതോടെ ശിവപ്രസാദ് പ്രസിഡൻറായി തുടരുമെന്നും ജൂലൈ 30ന് രാജിവെക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. 17 അംഗ പഞ്ചായത്തിൽ യു.ഡി.എഫ് -12, എൽ.ഡി.എഫ് -അഞ്ച് എന്നതാണ് കക്ഷിനില. ചെറുപുഷ്പ മിഷൻലീഗ് ഇടുക്കി രൂപത വാർഷികം ചെറുതോണി: ചെറുപുഷ്പ മിഷൻലീഗ് ഇടുക്കി രൂപത വാർഷികവും രൂപത കൗൺസിലും ബുധനാഴ്ച മുരിക്കാശ്ശേരി പാവനാത്മ കോളജിൽ നടക്കും. രൂപത കൗൺസിൽ ഇടുക്കി രൂപത അധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. രൂപത പ്രസിഡൻറ് കിരൺ അഗസ്റ്റിൻ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.