കുടുംബശ്രീ കേരള ചിക്കൻ പദ്ധതി ഉദ്​ഘാടനം

കുമരകം: കുമരകം ഏഴാം വാർഡിൽ കുടുംബശ്രീ എ.ഡി.എസ് അംഗം ബിനു വിനോദിൻെറ ഫാമിലേക്ക് കോഴിക്കുഞ്ഞുങ്ങളെ നൽ കി പഞ്ചായത്ത് പ്രസിഡൻറ് എ.പി. സലിമോൻ നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ എൻ.ആർ. ബിനു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ജയേഷ് മോഹൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.വി. ബിന്ദു, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ധന്യ സാബു, പഞ്ചായത്ത് അംഗങ്ങളായ എ.പി. ഗോപി, പി.കെ. കൃഷ്േണന്ദു, വി.എൻ. ജയകുമാർ, എ.എൻ. പൊന്നമ്മ എന്നിവർ സംസാരിച്ചു. മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഫാമുകളുമായി ചേർന്ന് സുരക്ഷിത കോഴിയിറച്ചി ജനങ്ങളിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇറച്ചിക്കോഴി വളർത്തലിലൂടെ കുടുംബശ്രീ വനിതകൾക്ക് മികച്ച വരുമാനം കണ്ടെത്താനുമാകും. വളർത്താനുള്ള കുഞ്ഞുങ്ങൾ, തീറ്റ, മരുന്ന് എന്നിവ കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് കമ്പനിയിലൂടെ കുടുംബശ്രീയുടെ യൂനിറ്റുകൾക്ക് നേരിട്ട് നൽകും. 42 ദിവസം വളർച്ചയെത്തുമ്പോൾ 13 രൂപവരെ കിലോക്ക് നൽകി കോഴികളെ വാങ്ങി വിപണിയിലെത്തിക്കും. സുരക്ഷിതത്വം, ഗുണമേന്മ, ഇൻഷുറൻസ് എന്നിവ കുടുംബശ്രീ മിഷൻ ഉറപ്പാക്കും. ലൈസന്‍സ് അദാലത് ഗാന്ധിനഗർ: ആർപ്പൂക്കര പഞ്ചായത്തിലെ മുഴുവന്‍ വ്യാപാരവ്യവസായ സ്ഥാപനങ്ങളെയും ലൈസന്‍സ് എടുപ്പിക്കുന്നതിൻെറ ഭാഗമായ അദാലത് ശനിയാഴ്ച 10 മുതല്‍ വൈകീട്ട് മൂന്നുവരെ പഞ്ചായത്ത് ഹാളില്‍ നടത്തും. 2019-20 സാമ്പത്തിക വര്‍ഷത്തെ ലൈസന്‍സ് എടുക്കാതെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും രേഖകള്‍ ഹാജരാക്കി ലൈസന്‍സ് എടുക്കണമെന്നും ലൈസന്‍സ് ഇല്ലാത്ത വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.