ബിഷപ്​ ഫ്രാങ്കോ: കേസ് ആഗസ്​റ്റ്​ ഒമ്പതിലേക്ക്​ മാറ്റി

പാലാ: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീ പീഡനക്കേസ് പരിഗണിക്കുന്നത് ആഗസ്റ്റ് ഒമ്പതിലേക്ക് മാറ്റി. െപാലീസ് പ്രതിഭാഗത്തിന് കൈമാറിയ ഡി.വി.ഡി അപൂർണമാണെന്ന് കണ്ടെത്തിയാണ് നടപടി. തിരുവനന്തപുരം ഫോറൻസിക് ലാബോറട്ടറിയുടെ പരിശോധന റിപ്പോർടിനൊപ്പമുള്ള ഡി.വി.ഡിയാണ് അപൂർണമെന്ന് കോടതി കണ്ടെത്തിയത്. കേസിൻെറ തെളിവുകൾ സംബന്ധിച്ച രേഖകളാണ് ഡി.വി.ഡിയിലുള്ളത്. െപാലീസ് കുറ്റപത്രത്തോടൊപ്പം സമർപ്പിച്ച ഡി.വി.ഡിയും പ്രതിഭാഗത്തിന് കൈമാറിയ ഡി.വി.ഡിയും അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പിയുടെ സാന്നിധ്യത്തിൽ കോടതി വെള്ളിയാഴ്ച പരിശോധിച്ചു. ഇതിൽ പ്രതിഭാഗത്തിന് കൈമാറിയ ഡി.വി.ഡിയിൽ വ്യക്തതയിെല്ലന്ന് കോടതി കണ്ടെത്തി. ഇതിൻെറ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥനോട് ഫോറൻസിക് ലാബോട്ടറിയിൽനിന്ന് ഡി.വി.ഡിയുടെ യഥാർഥ പകർപ്പ് ലഭിക്കാൻ നടപടി സ്വീകരിക്കാൻ കോടതി ആവശ്യപ്പെട്ടു. 39, 51, 53, 55, 72 എന്നീ സാക്ഷികളുടെ മൊഴിപ്പകർപ്പും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് അപ്രസക്തമാണന്നും അതിനാൽ കൈമാറാനാവിെല്ലന്നും െപാലീസ് നിലപാടറിയിച്ചു. ഈ സാഹചര്യത്തിൽ കേസ് പരിഗണിക്കുന്നത് ആഗസ്റ്റ് ഒമ്പതിലേക്ക് മാറ്റുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.