പി.ജെ. ജോസഫിനെ തള്ളി റോഷി അഗസ്​റ്റിൻ എം.എൽ.എ

കോട്ടയം: കോട്ടയം ജില്ല പഞ്ചായത്ത് സ്ഥാനം സംബന്ധിച്ച ധാരണയുണ്ടെന്ന പി.ജെ. ജോസഫിൻെറ അവകാശവാദം തള്ളി റോഷി അഗ സ്റ്റിൻ എം.എൽ.എ. ധാരണയുണ്ടോയെന്ന് യു.ഡി.എഫാണ് മറുപടി പറയേണ്ടതെന്ന് കോട്ടയത്ത് മാധ്യമപ്രവർത്തകരുമായി സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസിനാണ് കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തിന് അർഹത. യു.ഡി.എഫ് ധാരണയനുസരിച്ചാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ പ്രസിഡൻറായത്. എട്ടുമാസം കഴിഞ്ഞ് കുളത്തുങ്കൽ മാറിക്കൊടുക്കണമെങ്കിൽ അക്കാര്യം യു.ഡി.എഫിനോട് ചോദിക്കണം. കെ.എം. മാണിയുണ്ടായിരുന്ന കാലത്ത് പ്രസിഡൻറ് സ്ഥാനം സംബന്ധിച്ച ഒരുധാരണയും ഉണ്ടാക്കിയിരുന്നില്ല. ഈ വിഷയത്തിൽ ഭീഷണിയൊന്നും കേരള കോൺഗ്രസ് നടത്തിയിട്ടില്ല. പി.ജെ. ജോസഫ് കരുത്ത് തെളിയിക്കുമെന്ന് പറഞ്ഞത് യു.ഡി.എഫിനെ ശക്തിപ്പെടുത്താനാണെന്ന് കരുതുന്നെന്നും റോഷി പറഞ്ഞു. പാലാ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച അടിയൊഴുക്കുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.