ആശയങ്ങളുടെ യോജിപ്പായിരുന്നു ലയന​ം, അത്​ ഇല്ലാതാക്കാനാണ്​ ശ്രമം -പി.ജെ. ജോസഫ്

കോട്ടയം: ആശയങ്ങളുടെ യോജിപ്പായിരുന്നു കേരള കോൺഗ്രസ് ലയനെമന്നും കെ.എം. മാണിയുടെ മരണശേഷം ഒരുവിഭാഗമാളുകൾ ഇതിന് തു രങ്കംെവയ്ക്കാൻ ശ്രമിക്കുകയാണെന്നും കേരള കോൺഗ്രസ് എം ആക്ടിങ് ചെയർമാൻ പി.ജെ. ജോസഫ്. സമന്വയത്തിൻെറയും ആശയ വിനിമയത്തിൻെറയും അടിത്തറയുള്ള ആ വലിയ യോജിപ്പിനെ ഇല്ലാതാക്കാനാണ് ശ്രമം. ഇത് കേരള സമൂഹം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസഫ്. അടുത്തമാസം 15ന് നിയോജകമണ്ഡലം, മണ്ഡലം കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ജില്ല കമ്മിറ്റിയും പോഷകസംഘടനകളും അഴിച്ചുപണിയും. നിയോജകമണ്ഡലം തലത്തിൽ നേതൃയോഗങ്ങൾ ചേരാനും തീരുമാനിച്ചു. ജില്ല പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷതവഹിച്ചു. പാർട്ടി ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ് എം.എൽ.എ മുഖ്യപ്രസംഗം നടത്തി. ജോയി എബ്രാഹം, മോൻസ് ജോസഫ് എം.എൽ.എ, ടി.യു. കുരുവിള, തോമസ് ഉണ്ണിയാടൻ, കെ.എഫ്. വർഗിസ്, സാജൻ ഫ്രാൻസിസ്, വി.ജെ. ലാലി, സി.ഡി. വൽസപ്പൻ, അജിത് മുതിരമല, സ്റ്റീഫൻ പാറവേലി, ജെയിസൺ ജോസഫ്, മറിയാമ്മ ജോസഫ്, ജോൺ ജോസഫ്, പ്രസാദ് ഉരുളികുന്നം, പി.എസ്. മാത്യു, സന്തോഷ് കാവുകാട്ട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.