ട്രെയിൻ തടയൽ സമരം: കേരള​ േകാൺഗ്രസ്​ നേതാക്കൾ കോടതിയിലെത്തി ജാമ്യമെടുത്തു

കോട്ടയം: േകാട്ടയത്ത് ട്രെയിൻ തടഞ്ഞ കേസിൽ കേരള കോൺഗ്രസ് നേതാക്കൾ കോടതിയിലെത്തി ജാമ്യമെടുത്തു. കെ.എം. മാണി ഒന് നാംപ്രതിയായ ട്രെയിൻ തടയൽ സമരവുമായി ബന്ധപ്പെട്ട കേസിൻെറ വിചാരണയുടെ ഭാഗമായാണ് നേതാക്കൾ കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായത്. കേന്ദ്ര സർക്കാറിൻെറ ജനവിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് എമ്മിൻെറ നേതൃത്വത്തിൽ 2017 ജൂൺ 23ന് കോട്ടയം റെയിൽവേ സ്റ്റേഷനിലാണ് ട്രെയിൻ തടഞ്ഞത്. എം.എൽ.എമാരായ പി.ജെ. ജോസഫ്, മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, നേതാക്കളായ തോമസ് ഉണ്ണിയാടൻ, ടി.യു. കുരുവിള എന്നിവരടക്കം14 പേരാണ് പ്രതികൾ. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ഒഴിെകയുള്ളവർ വെള്ളിയാഴ്ച കോടതിയിലെത്തി ജാമ്യമെടുത്തു. കേസ് ആഗസ്റ്റ് 16ന് വീണ്ടും പരിഗണിക്കും. കര്‍ഷകരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുക, കാര്‍ഷിക ഉൽപന്നങ്ങള്‍ക്ക് കുറഞ്ഞ താങ്ങുവില പ്രഖ്യാപിക്കുക, രാജ്യാന്തര വാണിജ്യ കരാറുകളിലെ കര്‍ഷകദ്രോഹ വ്യവസ്ഥകള്‍ ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധക്കാർ ശബരി എക്‌സ്പ്രസാണ് തടഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.