പുതിയ ബൈക്കിൽ പോകുന്നതിനിടെ ഓ​ട്ടോയുമായി കൂട്ടിയിടിച്ച്​ യുവാവിന്​ പരിക്ക്​

കുമാരനല്ലൂര്‍: പുതിയ ബൈക്ക് വാങ്ങി പോകുന്നതിനിടെ ഓട്ടോയിലിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. കാവാലം സുഷമ ഭവനില്‍ സത്യനാഥൻെറ മകന്‍ അഖില്‍ എസ്. നായര്‍ക്കാണ് (19) പരിക്കേറ്റത്. വെള്ളിയാഴ്ച വൈകീട്ട് 4.15ന് എം.സി റോഡില്‍ കുമാരനല്ലൂര്‍ ജങ്ഷനിലാണ് അപകടം. പുതുതായി വിപണിയിലിറങ്ങിയ ഹീറോയുടെ എക്സ്പ്ലസ് 200 ബൈക്കാണ് അപകടത്തിൽപെട്ടത്. ബൈക്കുമായി അഖില്‍ കോട്ടയം ഭാഗത്തേക്ക് വരുന്നതിനിടെ നഗരസഭ മേഖല ഓഫിസ് ഭാഗത്ത് തിരിയവെ ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഓട്ടോയുടെ മുന്‍ഭാഗം തകര്‍ന്നു. ബൈക്കിന് കാര്യമായ കേടില്ല. റോഡിലേക്കു തെറിച്ചുവീണ അഖിലിനെ നാട്ടുകാര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഖിലിൻെറ തലക്കേറ്റ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.