കെട്ടിട നിര്‍മാണ അനുമതി അദാലത്​: ആദ്യദിനം തീര്‍പ്പായത് 431 അപേക്ഷ

കോട്ടയം: പഞ്ചായത്തുകളില്‍ കെട്ടിക്കിടക്കുന്ന കെട്ടിട നിര്‍മാണ അനുമതി അപേക്ഷകളിൽ തീരുമാനമെടുക്കാൻ തദ്ദേശ സ ്വയംഭരണ വകുപ്പി‍ൻെറ നിര്‍ദേശപ്രകാരം നടന്ന ജില്ലതല അദാലത്തി‍ൻെറ ആദ്യദിനത്തില്‍ 431 അപേക്ഷകൾ തീർപ്പാക്കി. കെട്ടിട നിര്‍മാണ അനുമതിയും നമ്പര്‍ അനുവദിക്കലുമായി ബന്ധപ്പെട്ട് 35 പഞ്ചായത്തുകളിൽനിന്നുള്ള അപേക്ഷകളാണ് വെള്ളിയാഴ്ച ജില്ല പഞ്ചായത്തിൽ നടന്ന അദാലത്തിൽ പരിഗണിച്ചത്. റോഡില്‍നിന്ന് മൂന്നു മീറ്റര്‍ പരിധി പാലിക്കാതെയും നെല്‍വയല്‍ നികത്തിയും കെട്ടിട നിര്‍മാണ ചട്ടങ്ങളിലെ നിബന്ധനകള്‍ ലംഘിച്ചും നടത്തിയ നിർമാണങ്ങളുമായി ബന്ധപ്പെട്ട പരാതികളും പരിഗണിച്ചു. കെട്ടിടങ്ങള്‍ക്ക് നമ്പര്‍ അനുവദിക്കുന്നതിന് തണ്ണീര്‍തട-നെല്‍വയല്‍ സംരക്ഷണം, തീരദേശ പരിപാലനം, നഗര ഗ്രാമാസൂത്രണം, ഭൂസംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളും പാലിക്കേണ്ടതിനാല്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗത്തി‍ൻെറ പ്രാഥമിക പരിശോധനക്കും വിവിധ വകുപ്പുകളുടെ ജില്ലതല ഉദ്യോഗസ്ഥരുടെ പരിശോധനക്കും ശേഷമാണ് അപേക്ഷകളില്‍ തീര്‍പ്പുണ്ടാക്കിയത്. നിയമ, ചട്ട ലംഘനങ്ങളുള്ള അപേക്ഷകളില്‍ പരിഹാരമുണ്ടാക്കാനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും പരിപാടിയില്‍ നല്‍കി. എ.ഡി.എം അലക്സ് ജോസഫ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എം. ഷെഫീഖ്, ജില്ല ടൗണ്‍ പ്ലാനര്‍ സുജ മത്തായി, എൽ.എസ്.ജി.ഡി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ മനോജ്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സലോമി എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി. പഞ്ചായത്തുകളിലെ സെക്രട്ടറിമാരും അസിസ്റ്റൻറ് എന്‍ജിനീയര്‍മാരും രേഖകളുമായി ഹാജരായി. ശേഷിക്കുന്ന 36 പഞ്ചായത്തുകളിലെ 483 അപേക്ഷകള്‍ തിങ്കളാഴ്ച നടക്കുന്ന രണ്ടാംഘട്ട അദാലത്തില്‍ പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.