നടുറോഡിൽ കൊലവിളി സ്വകാര്യ ബസ്​ മോ​ട്ടോർ വാഹന വകുപ്പ്​ പിടിച്ചെടുത്തു

കോട്ടയം: നഗരമധ്യത്തിൽ സിഗ്നലിൽ ചുവപ്പ് തെളിഞ്ഞതോടെ നിർത്തിയ കാറിൽ മനഃപൂർവം ഇടിപ്പിച്ച ബസ് മോട്ടോർ വാഹന വകുപ ്പ് പിടിച്ചെടുത്തു. കോട്ടയം-കറുകച്ചാൽ-എരുമേലി റൂട്ടിൽ സർവിസ് നടത്തുന്ന സോണീസ് ബസാണ് പിടിച്ചെടുത്തത്. സംഭവത്തിൽ കഞ്ഞിക്കുഴി സ്വദേശിയായ കാർ യാത്രക്കാരൻെറ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത ബസ് ഈസ്റ്റ് പൊലീസിന് കൈമാറി. വ്യാഴാഴ്ച രാവിലെ 10.45ന് കെ.കെ റോഡിൽ ബസേലിേയാസ് കോളജിന് മുന്നിലെ സിഗ്നലിലായിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെ കോട്ടയം ആർ.ടി.ഒ വി.എം. ചാക്കോയുടെ നിർദേശപ്രകാരം എം.വി.ഐ എം.ബി. ജയചന്ദ്രൻ മഫ്തിയിലെത്തി ബസ് കസ്റ്റഡിയിലെടുത്തു. കഞ്ഞിക്കുഴിയിൽനിന്ന് ബസിൽ കയറിയ എം.വി.ഐ നാഗമ്പടത്ത് യാത്രക്കാരെ ഇറക്കിയ ശേഷം ബസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്നാണ് ബസ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. ബസിൻെറ പെർമിറ്റ് റദ്ദാക്കുന്നതടക്കം നടപടി ആരംഭിച്ചിട്ടുണ്ട്. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യാനും നീക്കമുണ്ട്. വ്യാഴാഴ്ച രാവിലെ 10.45നായിരുന്നു സംഭവം. കഞ്ഞിക്കുഴിയിൽനിന്ന് നഗരത്തിലേക്ക് വരുകയായിരുന്ന യുവാവ് സഞ്ചരിച്ച കാറിലാണ് ബസ് ഇടിപ്പിച്ചത്. ബസേലിയോസ് കോളജിന് മുന്നിൽവെച്ച് സിഗ്‌നൽ ലൈറ്റ് തെളിഞ്ഞതോടെ കാർ നിർത്തിയതായിരുന്നു കാരണം. ഈ സമയം പിന്നിൽ സോണീസ് ബസും എത്തി. ഇതിനിടെ ദിശതെറ്റിച്ച് േകാട്ടയം-പുതുപ്പള്ളി റൂട്ടിൽ സർവിസ് നടത്തുന്ന സിന്ധു ബസും എത്തിയതോടെ കെ.കെ റോാഡിൽ ഗതാഗത തടസ്സമുണ്ടായി. ഇതോടെ കാർ മുന്നോട്ടെടുക്കാൻ ആവശ്യപ്പെട്ട് സോണീസ് ബസ് ഹോൺ മുഴക്കി. എന്നാൽ, സിഗ്നൽ മാറാതെ മുന്നോട്ട് എടുക്കില്ലെന്ന് കാർ ഡ്രൈവർ പറഞ്ഞതോടെയായിരുന്നു ബസ് ഇടിപ്പിച്ചത്. കൂടാതെ അസഭ്യം പറഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.