റോഡുകളും പാലങ്ങളും പുനര്‍നിര്‍മിക്കാന്‍ ജില്ലയിൽ ചെലവിട്ടത് 28.81 കോടി

കോട്ടയം: പ്രളയത്തിൽ തകർന്ന റോഡുകൾ, പാലങ്ങൾ, കലുങ്കുകൾ എന്നിവയുടെ പുനർനിർമാണത്തിനും നവീകരണത്തിനും ജില്ലയിൽ 28.81 കോടി ചെലവഴിച്ചു. 328.55 കിലോമീറ്റർ റോഡ് പുനർനിർമിച്ചു. വീടുകളിലും സ്ഥാപനങ്ങളിലും ഉൾപ്പെടെ 24,101 വൈദ്യുതി കണക്ഷനുകൾ പുനഃസ്ഥാപിച്ചതായും 15 ട്രാൻസ്ഫോർമറുകളും 855 പോസ് റ്റുകളും 66.34 കിലോമീറ്റർ വൈദ്യുതികമ്പിയും പുനഃസ്ഥാപിക്കാൻ 7.23 കോടിയും സർക്കാർ ചെലവിട്ടതായും 'ജനകീയം ഈ അതിജീവനം' പരിപാടിയിൽ കലക്ടർ പി.കെ. സുധീർ ബാബു അവതരിപ്പിച്ച റിപ്പോർട്ടിൽ വിശദമാക്കുന്നു. മത്സ്യമേഖലയിൽ 483 പേർക്ക് 80.52 ലക്ഷം സഹായം നൽകി. പശുക്കൾ നഷ്ടമായ 144 പേർക്ക് 66.33 ലക്ഷവും 41 പേർക്ക് തൊഴുത്തുനിർമാണത്തിന് 22.50 ലക്ഷവും നൽകി. ഇതിനു പുറെമ 125 പേർക്കായി 62.50 ലക്ഷം അവശ്യ ധനസഹായം അനുവദിച്ചു. ഭാഗികമായി തകർന്ന 8602 വീടുകൾക്ക് 10,000 രൂപ വീതവും 4785 വീടുകൾക്ക് 60,000 രൂപ വീതവും 2513 വീടുകൾക്ക് 1.25 ലക്ഷം രൂപ വീതവും 1170 വീടുകൾക്ക് 2.50 ലക്ഷം രൂപ വീതവും ലഭ്യമാക്കി. പൂർണമായി തകർന്ന 481 വീടുകളിൽ 134 എണ്ണം നിർമാണം പൂർത്തീകരിച്ചു. ബാക്കിയുള്ളവ വിവിധ ഘട്ടങ്ങളിലാണ്. കെയർ ഹോം പദ്ധതി ഒന്നാംഘട്ടത്തിലെ 83 വീടുകൾ പൂർത്തീകരിച്ച് താക്കോൽ കൈമാറി. രണ്ടാംഘട്ടത്തിലെ 100 കുടുംബങ്ങൾക്ക് 100 അപ്പാർട്മൻെറുകൾ നിർമിക്കുന്ന പദ്ധതി അകലകുന്നം ഗ്രാമപഞ്ചായത്തിൽ ആരംഭിക്കും. സഹകരണ വകുപ്പിൻെറ റീസർജൻറ് കേരള ലോൺ സ്‌കീമിൽ അയൽക്കൂട്ടങ്ങളിൽ അംഗങ്ങളായ 5692 പേർക്കായി 3310.34 ലക്ഷം വായ്പ നൽകി. ഉജ്ജീവനം സഹായ പദ്ധതിയിൽ 19 ചെറുകിട വ്യവസായങ്ങൾക്കും കടകൾക്കും വായ്പ നൽകി. കുടുംബസഹായ വായ്പയായി 192.22 കോടിയും അനുവദിച്ചു. 29,269 വനിതകൾക്കാണ് കുടുംബസഹായ വായ്പ നൽകിയത്. 29,269 പേർക്ക് ഗൃഹോപകരണങ്ങൾ വാങ്ങാൻ 192.22 കോടിയും ലിങ്കേജ് ലോൺ അനുവദിച്ചു. 1272 കർഷകർക്ക് ഹോർട്ടികൾചർ സ്‌പെഷൽ പാക്കേജ്, 1585 കർഷകർക്ക് മണ്ണുസംരക്ഷണം, 12468 കർഷകർക്ക് നെൽവിത്ത്, 15989 കർഷകർക്ക് ചളിനീക്കൽ എന്നീയിനങ്ങളിൽ കൃഷി വകുപ്പ് സഹായം നൽകി. കൃഷി പുനരുജ്ജീവിപ്പിക്കാൻ 37.55 കോടിയാണ് ചെലവഴിച്ചത്. ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിച്ച തിരുവാർപ്പ്, അയ്മനം, കല്ലറ, വെച്ചൂർ, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തുകളിൽ എം.പി ലാഡ്‌സ് പൂൾഡ് ഫണ്ടിൽ 10 സ്‌കൂളിന് ശൗചാലയങ്ങൾ നിർമിക്കാൻ 126.04 ലക്ഷവും കുമരകത്ത് 16 സ്‌കൂളുകളിൽ ആർ.ഒ പ്ലാൻറ് സ്ഥാപിക്കാൻ 42 ലക്ഷവും നൽകി. പൂർണമായി തകർന്ന ഏഴ് അംഗൻവാടികൾ നിർമിക്കാനും ഫണ്ട് ലഭ്യമാക്കി. സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ട 479 പേർക്ക് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകളും 327 പേർക്ക് സർവകലാശാല സർട്ടിഫിക്കറ്റുകളും പ്രത്യേക അദാലത്തിൽ ലഭ്യമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.