അതിജീവനത്തി​െൻറ അഭിമാനനേട്ടങ്ങൾ പങ്കിട്ട്​ സമൂഹ സംഗമം

അതിജീവനത്തിൻെറ അഭിമാനനേട്ടങ്ങൾ പങ്കിട്ട് സമൂഹ സംഗമം േകാട്ടയം: പ്രളയകാല സ്മരണകളെ അതിജീവന വഴിയിലെ അഭിമാനനേട്ട ങ്ങളാൽ മറികടന്ന നാട് ഒരേമനസ്സോടെ വീണ്ടും ഒത്തുചേർന്നു. കനത്ത മഴയെ അവഗണിച്ച് വിദൂരങ്ങളിൽനിന്നുൾപ്പെടെ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ 'ജനകീയം ഈ അതിജീവനം' സമൂഹ സംഗമത്തിനെത്തി. സ്വന്തമായതെല്ലാം പ്രകൃതിദുരന്തം കവർന്ന് വഴിമുട്ടിയ ജീവിതം സർക്കാറിൻെറ സഹായത്തോടെ വീണ്ടെടുത്ത അനുഭവമായിരുന്നു ഏറെപേരും പങ്കുവെച്ചത്. പൂർണമായും തകർന്ന വീടുകൾക്കുപകരം പുതിയ വീട് ലഭിച്ചവരും വെള്ളത്തിൽ മുങ്ങിയ കൃഷിയിടങ്ങളിൽ പിന്നീട് നൂറുമേനി വിളവു നേടിയവരും നഷ്ടമായ ജീവനോപാധികളും ഗൃഹോപകരണങ്ങളും അവശ്യരേഖകളും സ്വന്തമാക്കിയവരും റോഡുകളും പാലങ്ങളും പുനർനിർമിക്കപ്പെട്ടതിൽ ആശ്വസിക്കുന്നവരും അതിലുണ്ടായിരുന്നു. രക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പ്രളയാനന്തര പുനർനിർമാണത്തിലും രാപകൽ അധ്വാനിച്ച ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളും വിദ്യാർഥികളും തുടർപ്രവർത്തനങ്ങൾക്കും പിന്തുണയറിയിക്കാനെത്തി. നിർമാണത്തിലിരിക്കുന്ന വീടുകൾക്ക് ലെഗ്രാൻറ് സൗജന്യമായി വയറിങ് ഉൽപന്നങ്ങൾ നൽകി. ജില്ലയിലെ പുനർനിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് തയാറാക്കിയ ഡോക്യുമൻെററി പ്രദർശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.