കേരളത്തെ പുനർനിർമിക്കാൻ പരിമിതികളുണ്ടെന്ന്​ മന്ത്രി പി. തിലോത്തമൻ

കോട്ടയം: കേരളത്തെ പുനർനിർമിക്കാൻ പരിമിതികളുെണ്ടന്ന് മന്ത്രി പി. തിലോത്തമൻ. ജില്ലയിലെ പ്രളയ ദുരിതാശ്വാസ-പുനര്‍നിര്‍മാണ പ്രവര്‍ത്തനം ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കുന്നതിന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ സംഘടിപ്പിച്ച പൊതുജനസംഗമം 'ജനകീയം ഈ അതിജീവനം' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അേദ്ദഹം. പ്രയാസങ്ങളുടെയും പരിമിതികളുടെയും ഇടയിലാണ് കേരളത്തെ പുനർനിർമിക്കാൻ സർക്കാർ മുന്നിട്ടിറങ്ങിയത്. 11മാസമായി ധാരാളം പ്രവർത്തനം നടത്താനായി. കേന്ദ്രസർക്കാറിനോട് ഏറെ ചോദിച്ചിട്ടും പരിമിതികളുണ്ടായി. ഇത് പലഭാഗത്തുനിന്നും വായ്പകൾ സ്വീകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കി. പ്രളയദുരിതാശ്വാസത്തിനായി പലസ്ഥലങ്ങളിൽനിന്നും സഹായം വാഗ്ദാനം നൽകിയെങ്കിലും വാങ്ങാൻ കഴിയില്ലായിരുന്നു. എങ്കിലും നവകേരളനിർമാണം ലക്ഷ്യത്തിലെത്തിക്കാൻ സഹായിക്കുന്നത് ജനങ്ങളുടെ ഒരുമയാണ്. പ്രകൃതി ദുരന്തങ്ങൾ നേരിടാൻ കഴിയുന്ന പുനർനിർമിതിയാണ് സർക്കാറിൻെറ ലക്ഷ്യം. പ്രകൃതിക്ക് ഇണങ്ങുന്നതും അനുയോജ്യവുമായ രീതിയിലാണ് പുനനിർമാണം. പ്രളയത്തിൽ 6,92,181 കുടുംബങ്ങൾക്ക് 10,000 രൂപ വീതം 692.181 കോടിയും തകർന്നവീടുകൾക്ക് 1661 കോടിയും നൽകി. 187സ്കൂളുകളും 339 അംഗൻവാടിയും പുനർനിർമിച്ചു. 191.7 കോടിയാണ് കാർഷികമേഖലയിൽ വിനിയോഗിച്ചത്. ചരിത്രത്തിൻെറ ഏറ്റവും വലിയ നെല്ലുസംഭരണമാണ് ഇത്തവണ പൂർത്തിയാക്കിയത്. എട്ടുലക്ഷം മെട്രിക് ടൺ അധികമായി നെല്ല് ഉൽപാദിപ്പിെച്ചന്നും അദ്ദേഹം പറഞ്ഞു. കെയര്‍ ഹോം പദ്ധതിയില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനവും മന്ത്രി നിര്‍വഹിച്ചു. വീടും സ്ഥലവും നഷ്ടമായവർക്കും പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്കും സ്ഥലം വാങ്ങി നല്‍കിയതിൻെറ രേഖകളുടെ കൈമാറ്റം, വീടുകൾക്ക് വൈദ്യുതീകരണ സാമഗ്രികള്‍ വിതരണം, പുനര്‍നിർമാണ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം, കെയര്‍ഹോം പദ്ധതിയില്‍ പങ്കുചേര്‍ന്ന സഹകരണ സംഘങ്ങള്‍, മികച്ചസേവനം നല്‍കിയ സര്‍ക്കാര്‍സ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവക്ക് ആദരം എന്നിവയും മന്ത്രി നിർവഹിച്ചു. അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എൽ.എ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ഡോ. എൻ. ജയരാജ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജെസിമോൾ മനോജ്, നഗരസഭ ചെയർപേഴ്സൻ ഡോ. പി.ആർ. സോന, സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവൻ, സി.പി.ഐ ജില്ല സെക്രട്ടറി സി.കെ. ശശിധരൻ, എൻ.സി.പി ജില്ല പ്രസിഡൻറ് കാണക്കാരി അരവിന്ദാക്ഷൻ, കോട്ടയം അഡീഷനൽ എസ്.പി എ. നസീം എന്നിവർ സംസാരിച്ചു. ജില്ല കലക്ടർ പി.കെ. സുധീർബാബു സ്വാഗതവും കോട്ടയം അഡീഷനൽ മജിസ്ട്രേറ്റ് അലക്സ് ജോസഫ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.