മാലിന്യം ഇറക്കുമതിയും ചെയ്​തിരുന്നു മുൻ കരാറുകാരൻ

പത്തനംതിട്ട: മാലിന്യം സംസ്കരിക്കാൻ കഴിയാതെ വലയുന്ന പത്തനംതിട്ട നഗരസഭയിലെ സംസ്കരണ കേന്ദ്രത്തിലേക്ക് സമീപ പഞ ്ചായത്തുകളിൽനിന്നുള്ള മാലിന്യവും കൊണ്ടുവന്ന് കുന്നുകൂട്ടി പഴയ കരാറുകാരൻ. ഇതേക്കുറിച്ച് പരാതിയുമായി സ്ഥാപനങ്ങളും പ്രദേശവാസികളും രംഗത്തെത്തി. പത്തനംതിട്ട നഗരസഭയിലെ മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്നതിന് സ്വകാര്യ ഏജൻസിക്ക് നൽകിയ കരാറിൻെറ കാലാവധി ഒരു മാസം മുമ്പ് അവസാനിച്ചിരുന്നു. ഇതോടെ നഗരത്തിലെ ഹോട്ടലുകളിലെയും വീടുകളിലെയും മാലിന്യശേഖരണം നിർത്തിവെച്ചിരുന്നു. മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കാൻ നിർേദശം നൽകുകയും നഗരസഭ ബസ്സ്റ്റാൻഡിലും കുമ്പഴയിലുമുള്ള തുമ്പൂർമൂഴി മോഡൽ സംസ്കരണ കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കുകയുമാണ് നഗരസഭ ചെയ്തത്. എന്നാൽ, മുൻ കരാറുകാരൻ നഗരസഭ ഓഫിസിനു പിന്നിലെ പഴയ പ്ലാൻറിനോട് ചേർന്ന സ്ഥലത്ത് മറ്റ് പഞ്ചായത്തുകളിൽനിന്ന് ശേഖരിക്കുന്ന മാലിന്യം വാഹനങ്ങളിൽ എത്തിച്ച് സംഭരിക്കുന്നതായാണ് പരാതി ഉയർന്നത്. കാലാവധി അവസാനിച്ചതോടെ ഇവിടെ സ്ഥാപിച്ചിരുന്ന സംസ്കരണ പ്ലാൻറ് പൊളിച്ചുനീക്കണമെന്ന നിർദേശവും ചെവിക്കൊള്ളാതെയാണ് ഇവിടെ മാലിന്യം തള്ളിയിരുന്നതെന്നും പറയുന്നു. നഗരസഭ ഗേറ്റ് പൂട്ടിയെങ്കിലും മൃഗാശുപത്രി റോഡിലൂടെ മാലിന്യം തള്ളുന്നത് തുടരുകയായിരുന്നുവെന്ന് കൗൺസിലർ പി.കെ. ജേക്കബ് പറഞ്ഞു. തുടർന്ന് ഈ റോഡിൽ വലിയ കുഴികൾ നിർമിച്ച് വാഹനങ്ങൾ പ്രവേശിക്കുന്നത് തടയുകയായിരുന്നേത്ര.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.