കോട്ടയത്ത്​ ആറുകളിൽ ജലനിരപ്പ്​ ഉയർന്നു

കോട്ടയം: മീനച്ചിൽ, മണിമല, പമ്പ ആറുകളിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നു. മൂവാറ്റുപുഴ-പൊൻകുന്നം-പുനലൂർ റോഡിലെ മണിമല മൂലേപ്ലാവ് ഭാഗത്ത് റോഡിൻെറ ഒരുവശം മണിമലയാറ്റിലേക്ക് ഇടിഞ്ഞു. ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തി. പാലാ, ഇൗരാറ്റുപേട്ട നഗരങ്ങളിൽ മുൻകരുതൽ നടപടി സ്വീകരിച്ചിട്ടുണ്ട്. ജില്ലയിലെ പടിഞ്ഞാറൻ മേഖലകളായ കുമരകം, തിരുവാർപ്പ്, കാഞ്ഞിരം, അയ്മനം, വൈക്കം, കടുത്തുരുത്തി, പ്രദേശങ്ങളിൽ നൂറുകണക്കിനു വീടുകൾ വെള്ളപ്പൊക്കഭീഷണിയിലാണ്. ജില്ലയിൽ രണ്ട് ദുരിതാശ്വാസക്യാമ്പ് തുറന്നു. രണ്ടുക്യാമ്പിലുമായി 12 കുടുംബങ്ങളിലെ 58പേർ താമസിക്കുന്നുണ്ട്. മുണ്ടക്കയം വെള്ളനാടി ശ്രീദേവിക്ഷേത്രത്തിെല ആൽമരം കടപുഴകി പാറയ്ക്കൽ സുകുമാരൻെറ വീടിനു മുകളിലേക്ക് പതിച്ചു. 81കാരിയായ ഭാര്യ സരോജിനിക്ക് പരിക്കേറ്റു. ഞീഴൂരിൽ ചുഴലിക്കാറ്റടിച്ച് വൻനാശമുണ്ടായി. കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതവും തകരാറിലായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.