നഗരസഭ അഴിമതിയിൽ മുങ്ങിയെന്ന്​; പ്രതിപക്ഷ മാർച്ച്​ ഇന്ന്​

കോട്ടയം: നഗരസഭ ഭരണത്തിനെതിരെ രൂക്ഷ ആരോപണങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ കൗൺസിലർമാർ പ്രേക്ഷാഭത്തിന് ഇറങ്ങുന്നു. പദ്ധതികൾ നടപ്പാക്കാതെയും ഫണ്ട് വകമാറ്റിയും അഴിമതികാട്ടിയും നഗരസഭ ജനങ്ങെള കബളിപ്പിക്കുകയാണെന്ന് ഇടത് കൗൺസിലർമാർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. മാലിന്യ സംസ്കരണത്തിന് ശാശ്വത പരിഹാരം കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ബയോഗ്യാസ് പ്ലാൻറിനായി 2000ത്തിലധികം പേരിൽനിന്ന് പണം വാങ്ങിയിട്ടും നൽകിയില്ല. 20 വർഷമായി നഗരസഭ യു.ഡി.എഫ് ഭരിച്ചിട്ടും എടുത്തുപറയത്തക്ക നേട്ടങ്ങൾ ഒന്നുംതന്നെയില്ല. ലൈഫ് പദ്ധതിയിലൂെട നിർധനർക്ക് വീടുവെച്ചുനൽകാൻ നാട്ടകത്ത് സ്ഥലമുണ്ടായിട്ടും തയാറായില്ല. നഗരസഭയുടെ പരിപാടികളിൽനിന്ന് സംസ്ഥാന മന്ത്രിമാരെ മാറ്റിനിർത്തുന്നതായും കൗൺസിലർമാർ കുറ്റപ്പെടുത്തി. ഫണ്ട് വീതംവെപ്പിൽ പക്ഷാപാതം തുടരുകയാണ്. പ്രതിപക്ഷ കൗൺസിലർമാരുടെ വാർഡുകളിലെ റോഡുകൾ തകർന്നിട്ടും ഫണ്ട് അനുവദിക്കുന്നില്ല. കൗൺസിലിൽ ചർച്ചക്കുവെക്കാതെയും പ്രതിപക്ഷ കൗൺസിലർമാരെ അറിയിക്കാതെയുമാണ് മിക്ക പദ്ധതികളും നടപ്പാക്കുന്നത്. മുള്ളൻകുഴി ചേരിനിവാസികളെ പുനരധിവസിപ്പിക്കുന്നതിൻെറ രണ്ടാംഘട്ട ഫ്ലാറ്റ് നിർമാണം അനാസ്ഥമൂലം ഉപേക്ഷിക്കേണ്ടിവന്നു. ആധുനിക അറവുശാല നിർമാണം ഇതുവരെ പൂർത്തിയാക്കാനായില്ല. ഷീ ടോയ്ലറ്റ്, പകൽവീട്, വനിത വിശ്രമകേന്ദ്രം തുടങ്ങിയവ ചെറിയ കാരണങ്ങൾ പറഞ്ഞ് തുറന്നുകൊടുക്കാതെ നീട്ടിക്കൊണ്ടുപോകുകയാണ്. ജൂബിലി പാർക്കിൽ പ്രാഥമിക പ്രവർത്തനങ്ങൾപോലും പൂർത്തീകരിച്ചിട്ടിെല്ലന്നും കൗൺസിലർമാർ പറഞ്ഞു. ബുധനാഴ്ച നടക്കുന്ന നഗരസഭ മാർച്ച് സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സി.പി.എം ഏരിയ സെക്രട്ടറി പി. ശശികുമാർ, നഗരസഭ പ്രതിപക്ഷ നേതാവ് സത്യനേശൻ, കൗൺസിലർമാരായ വി.വി. ശൈലജ, ഷീജ അനിൽ, ജോബി ജോൺസൺ, അഭിഷേക് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.