ഹോസ്​റ്റൽ വിദ്യാർഥികളുടെ ലിസ്​റ്റ്​ പുറത്തിറക്കണം -യൂത്ത്​ ഫ്രണ്ട് എം

കോട്ടയം: കേരളത്തിലെ സർക്കാർ കോളജുകളിലെയും യൂനിവേഴ്സിറ്റികളുടെയും ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർഥികളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തണമെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. കോളജ് ഹോസ്റ്റലുകൾ പഠനം കഴിഞ്ഞ എസ്.എഫ്.െഎ ഗുണ്ടകൾ കൈയടക്കി കാമ്പസുകൾ കലാപഭൂമിയാക്കിയിരിക്കുകയാണെന്നും കുറ്റപ്പെടുത്തി. പി.എസ്.സി പൊലീസ് റാങ്ക് ലിസ്റ്റിൽ ക്രിമിനലുകൾ കയറിപ്പറ്റിയതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും സജി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.