സത്രനിര്‍വഹണ സമിതി ഓഫിസ് ഉദ്ഘാടനം

വൈക്കം: ശക്തമായ സംഘടനാബലവും ജനങ്ങളുടെ കൂട്ടായ്മയുമാണ് 37 വർഷമായി തുടരുന്ന അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തി ൻെറ വിജയകരമായ മുന്നേറ്റത്തിന് അടിസ്ഥാനമെന്ന് മുൻ മന്ത്രി എം.പി. ഗോവിന്ദൻ നായർ. ചെമ്മനത്തുകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഡിസംബർ 12ന് തുടങ്ങുന്ന അഖില ഭാരത ഭാഗവത മഹാസത്രത്തിൻെറ നടത്തിപ്പിനായി രൂപവത്കരിച്ച സത്രനിർവഹണ സമിതി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ സത്രം സമിതി ചെയർമാൻ എ.കെ. നായർ അധ്യക്ഷത വഹിച്ചു. സത്രത്തിൻെറ വെബ്‌സൈറ്റ് കുറിച്ചി അദൈത്വ വിദ്യാശ്രമത്തിലെ സ്വാമി ധർമചൈതന്യ നിർവഹിച്ചു. സത്രം ലോഗോ പ്രകാശനം തബലിസ്റ്റ് ആർ. രത്‌നശ്രീ അയ്യർ നിർവഹിച്ചു. സംഘാടകസമിതി ചീഫ് കോഓഡിനേറ്റർ പി.വി. ബിനേഷ്, എൻ.എസ്.എസ് യൂനിയൻ വൈസ് പ്രസിഡൻറ് എസ്. മധു, കെ.പി.എം.എസ് സംസ്ഥാന പ്രസിഡൻറ് എൻ.കെ. നീലകണ്ഠൻ, ധീവരസഭ ജില്ല പ്രസിഡൻറ് ശിവദാസ് നാരായണൻ, സെക്രട്ടറി എം.കെ. രാജു എന്നിവർ സംസാരിച്ചു. www.bhagavathasatram.com എന്നതാണ് വൈക്കത്ത് നടക്കുന്ന അഖിലഭാരത ഭാഗവത സത്രത്തിൻെറ വെബ്‌സൈറ്റ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.