കൗൺസിൽ യോഗം കാണാൻ വിദ്യാർഥികളും

പത്തനംതിട്ട: നഗരസഭ കൗൺസിൽ യോഗം കാണാൻ തൈക്കാവ് ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ നാഷനൽ സർവിസ് സ്കീം കുട്ടികളും. സ്കൂളിൽ പുതുതായി അനുവദിച്ച യൂനിറ്റിൻെറ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കൗൺസിൽ നടപടിക്രമങ്ങൾ നേരിട്ട് മനസ്സിലാക്കാൻ ഇവരെത്തിയത്. 37 കുട്ടികളിൽ 15 പേരാണ് എത്തിയത്. കുട്ടികളുടെ ഒരു സ്റ്റുഡൻറ്സ് കൗൺസിൽ നഗരസഭയിൽ കൂടാൻ അനുമതിക്കായി നഗരസഭക്ക് കത്തും നൽകി. പ്രോഗ്രാം ഓഫിസർ എസ്. ശോഭനാകുമാരിയുടെ നേതൃത്വത്തിലാണ് കുട്ടികളെത്തിയത്. കൗൺസിൽ യോഗത്തിൽ നടന്ന പ്രതിഷേധവും ബഹിഷ്കരണവും കുട്ടികൾ കൗതുകത്തോടെ ചോദിച്ചു മനസ്സിലാക്കുന്നതും കാണാമായിരുന്നു. കൗൺസിൽ യോഗം കൂടുന്നതിന് മുമ്പ് എക്െസെസ് വകുപ്പിൻെറ വിമുക്തി പദ്ധതിയുടെ ഭാഗമായ ജനകീയ കമ്മിറ്റിയും നടന്നു. ലഹരിക്കെതിരായ എക്െസെസിൻെറയും പൊലീസിൻെറയും പ്രവർത്തനങ്ങളെപ്പറ്റി അംഗങ്ങളിൽനിന്ന് രൂക്ഷവിമർശനമാണ് ഉയർന്നത്. ജില്ലയിലേക്ക് കഞ്ചാവ് ഉൾപ്പെടെ ഒഴുകുേമ്പാഴും ഇടപെടാൻ എക്സൈസും പൊലീസും തയാറാകുന്നില്ലെന്ന് സി.പി.എം അംഗങ്ങൾപോലും വിമർശിച്ചു. റെയ്ഡുകൾ പ്രഹസനമാകുന്നതായും ആക്ഷേപമുയർന്നു. മുണ്ടുകോട്ടക്കലിൽ മദ്യവിൽപന സംബന്ധിച്ച് പരാതി നൽകിയപ്പോൾ അത് ഉടൻ ചോർന്ന് പ്രതികൾ രക്ഷപ്പെട്ട സംഭവവും നടന്നതായി വാർഡ് കൗൺസിലർ സജി കെ. സൈമൺ പറഞ്ഞു. നഗരത്തിലെ സ്കൂൾ, കോളജ് പരിസരങ്ങൾ, പുതിയ ബസ്സ്റ്റാൻഡ്, ആനപ്പാറ എന്നിവിടങ്ങളിൽ വൻതോതിൽ കഞ്ചാവ്, വ്യാജമദ്യവിൽപന നടക്കുന്നതായും അംഗങ്ങൾ പറഞ്ഞു. എക്െസെസ് വകുപ്പ് നൽകിയ 50,000 രൂപ ഉപയോഗിച്ച് നഗരസഭ വാർഡുകളിൽ ബോധവത്കരണം നടത്തിയിട്ടും ഫലം കണ്ടില്ലെന്നും കൗൺസിൽ അംഗങ്ങൾ പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ എസ്. അനിൽ കുമാർ, പ്രിവൻറിവ് ഓഫിസർ മുഹമ്മദാലി ജിന്ന, സുൽഫിക്കർ എന്നിവർ യോഗത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.