മാലിന്യ പ്രശ്​നം; നഗരസഭക്ക്​ അകത്തും പുറത്തും പ്രതിഷേധം

പത്തനംതിട്ട: നഗരത്തിലെ മാലിന്യപ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് നഗരസഭക്ക് അകത്തും പുറത്തും പ്രതിഷേധം. തിങ്കളാഴ്ച കൂടിയ കൗൺസിൽ യോഗത്തിൽ ഒരുമാസമായിട്ടും നഗരത്തിലെ മാലിന്യപ്രശ്നം പരിഹരിക്കാൻ ഭരണകക്ഷിക്കായില്ലെന്ന് ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് പ്രതിഷേധമുയർത്തി. ബഹളത്തിനൊടുവിൽ എൽ.ഡി.എഫ് കൗൺസിൽ ബഹിഷ്കരിച്ചു. ഇതേസമയം നഗരസഭ കവാടത്തിൽ സി.പി.ഐയുടെ നേതൃത്വത്തിലുള്ള പഞ്ചദിന റിലേ സമരത്തിൻെറ ഉദ്ഘാടനവും നടന്നു. മറ്റ് ചില അജണ്ടകൾ ചർച്ചചെയ്യാനാണ് തിങ്കളാഴ്ച കൗൺസിൽ യോഗം വിളിച്ചത്. എന്നാൽ, ഇവ മാറ്റിവെച്ച് മാലിന്യപ്രശ്നം ചർച്ചചെയ്യണമെന്ന് എൽ.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. മാലിന്യപ്രശ്നം ചർച്ചചെയ്യാൻ ചൊവ്വാഴ്ച പ്രേത്യക കൗൺസിൽ വിളിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ചെയർപേഴ്സൻ ഗീത സുരേഷ് പറഞ്ഞെങ്കിലും എൽ.ഡി.എഫ് അംഗങ്ങൾ ഇത് അംഗീകരിക്കാതെ ബഹളമായി. ഭരണപക്ഷവും എതിർവാദങ്ങളുമായി എത്തിയതോടെ വാക്കേറ്റമായി. അജണ്ടയിേലക്ക് കടക്കണമെന്ന് ഭരണകക്ഷി അംഗങ്ങൾ ആവശ്യപ്പെട്ടപ്പോൾ ഒരുമാസമായി നഗരത്തിൽ മാലിന്യം കുന്നുകൂടി നഗരം ചീഞ്ഞുനാറുകയാണെന്നും അതിനാൽ വിഷയം മാറ്റിവെക്കാൽ കഴിയില്ലെന്നും പറഞ്ഞ് പ്രതിപക്ഷം നിലപാടിൽ ഉറച്ചുനിന്നു. 'നഗരം നാറുന്നു ഭരണസമിതി രാജിവെക്കുക' എന്ന ബാനറും ഉയർത്തിപ്പിടിച്ച് ഡയസിന് മുന്നിലെത്തി ചെയർപേഴ്സനെ ഉപരോധിക്കുകയും തുടർന്ന് മുദ്രാവാക്യം വിളികളോടെ കൗൺസിൽ യോഗം തടസ്സപ്പെടുത്തുകയും ചെയ്തു. അരമണിക്കൂറോളം ബഹളം തുടർന്നു. പിന്നീട് അജണ്ടകൾ അംഗീകരിച്ചതായി പ്രഖ്യാപിച്ച് ചെയർപേഴ്സൻ യോഗ നടപടികൾ അവസാനിപ്പിച്ചു. ഈ സമയവും എൽ.ഡി.എഫ് അംഗങ്ങളുടെ പ്രതിേഷധം തുടർന്നു. പിന്നീട് കൗൺസിൽ ഹാളിൽ നടന്ന പ്രതിഷേധ യോഗം നഗരസഭ പ്രതിപക്ഷ നേതാവ് പി.കെ. അനീഷ് ഉദ്ഘാടനം ചെയ്തു. കൗൺസിൽ ഹാളിൽ നടന്ന പ്രതിഷേധത്തിൽ സി.പി.എം കൗൺസിലർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതേസമയമാണ് മാലിന്യപ്രശ്നത്തിൽ ശ്വാശ്വത പരിഹാരം വേണമെന്ന ആവശ്യവുമായി സി.പി.ഐയുടെ നേതൃത്വത്തിൽ 19 വരെ നീളുന്ന പഞ്ചദിന റിലേ സമരവും നഗരസഭ കവാടത്തിന് മുന്നിൽ തുടങ്ങിയത്. സി.പി.ഐയുടെ ഏക കൗൺസിൽ അംഗം ശുഭകുമാറും റിലേ സമരത്തിൽ പെങ്കടുത്തു. ജില്ല സെക്രട്ടറി എ.പി. ജയൻ ഉദ്ഘാടനം ചെയ്തു. നഗരത്തിൽ മാലിന്യ വിഷയം ഉൾപ്പെടെ അടുത്തിടെ നടന്ന പല പ്രതിഷേധ സമരങ്ങളിലും സി.പി.എമ്മും സി.പി.ഐയും രണ്ടുവഴികളിലാണ് നീങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.