ചിറ്റാർ-അച്ചൻകോവിൽ ഹൈവേ റോഡ്: ക്രാഷ് ബാരിയർ സ്ഥാപിക്കണമെന്ന്​ ആവശ്യം

ചിറ്റാർ: ചിറ്റാർ-അച്ചൻകോവിൽ ഹൈവേ റോഡിൽ പൂട്ടുകട്ട പാകിയ ഭാഗത്ത് ക്രാഷ് ബാരിയർ സ്ഥാപിക്കണമെന്ന് ആവശ്യം. നീലിപി ലാവ് മുതൽ വനത്തിലൂടെ തണ്ണിത്തോട് കൂത്താടിമൺ വരെ പൂട്ടുകട്ട പാകിയ ഭാഗത്താണ് ക്രാഷ് ബാരിയർ വേണ്ടത്. ഇവിടെയാണ് അപകടസാധ്യത കൂടുതൽ. ഈ റോഡിൽ 1.6 കിലോമീറ്ററിൽ കുത്തനെയുള്ള കയറ്റത്തും ഇറക്കത്തുമാണ് പൂട്ടുകട്ട പാകിയത്. അച്ചൻകോവിൽ-ചിറ്റാർ റോഡിൻെറ ഭാഗമായ ഇതുവഴി തീർഥാടന കാലത്ത് ശബരിമലയിലേക്ക് നിരവധി പേരാണ് പോകുന്നത്. കെ.എസ്.ആർ.ടി.സി അടക്കം നൂറുകണക്കിന് വാഹനങ്ങളുമുണ്ട്. രണ്ടുവർഷം മുമ്പ് നീലിപിലാവ് ജനവാസ മേഖലയിലെ അപകടസാധ്യത ഏറെയുള്ള മൂന്നുഭാഗങ്ങളിൽ ക്രാഷ് ബാരിയർ നിർമിച്ചു. എന്നാൽ, നീലിപിലാവ് വനഭാഗത്തെ റോഡിൻെറ തുടക്കം മുതൽ കുത്തനെ ഇറക്കവും കയറ്റവുമാണ്. മാക്രിപ്പാറ, കല്ലൻപ്ലാവ്, നെടുതാര എന്നിവിടങ്ങളിൽ ഒരുവശം താഴ്ചയാണ്. ഇവിടങ്ങളിൽ അപകടസാധ്യതയേറെയാണ്. ഇവിടെ മാക്രിപ്പാറക്ക് സമീപം നിരവധി വാഹനങ്ങൾ പൂട്ടുകടയിൽ തെന്നിമാറി നിയന്ത്രണംവിട്ട് മറിഞ്ഞിട്ടുണ്ട്. മഴക്കാലമായാൽ വാഹനം ഓടിക്കാൻ ബുദ്ധിമുട്ടാണ്. മിക്ക ഭാഗങ്ങളിലും പൂട്ടുകട്ട ഇളകി ഉയർന്നിട്ടുമുണ്ട് ചിറ്റാർ, സീതത്തോട്, ആങ്ങമൂഴി, വയ്യാറ്റുപുഴ തുടങ്ങിയ സ്ഥലത്തെ ജനങ്ങൾക്ക് വേഗം താലൂക്ക് ആസ്ഥാനത്ത് എത്താനുള്ള വഴിയാണ് പാത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.